Sorry, you need to enable JavaScript to visit this website.

ആലങ്കോട് ലീലാകൃഷ്ണൻ മതം മാറിയെന്ന് പ്രചാരണം: കേസെടുക്കണമെന്ന് യുവകലാസാഹിതി

Read More

കോഴിക്കോട് - കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. യുവകലാ സാഹിതിയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായ ലീലാകൃഷ്ണൻ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന രീതിയിലാണ് പ്രചാരണം. ഇതിനെതിരെ പോലീസ് നിയമനടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
 ഒരു സാഹിത്യ ക്യാമ്പിൽ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് സാഹിത്യകൃതി എന്ന നിലയിൽ അവലോകനം ചെയ്ത് നടത്തിയ പ്രഭാഷണം ദുർവ്യാഖ്യാനം ചെയ്താണ് വർഗീയശക്തികൾ കുപ്രചാരണം നടത്തുന്നത്. സമൂഹത്തിന്റെ പൊതുസ്വത്തായ ഇതിഹാസങ്ങളെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനുള്ള അവകാശംപോലും കേരളത്തിലില്ലെന്ന അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ആലങ്കോട് ലീലാകൃഷ്ണൻ നൂറുകണക്കിന് വേദികളിൽ മികച്ച ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വിജ്ഞാന ശാഖകളെക്കുറിച്ചും മത-രാഷ്ട്രീയ ദർശനങ്ങളെക്കുറിച്ചുമെല്ലാം ആഴത്തിൽ അവഗാഹം നേടിയ ഇദ്ദേഹത്തിന്റെ അവതരണം ആരെയും ആകർഷിക്കുന്നതാണ്. കാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തി വളരെ പക്വമായി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി ജാതിമത കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശ്രദ്ധിക്കപ്പെടാറുണ്ട്. മനുഷ്യസൗഹാർദ്ദവും മാനവികസ്‌നേഹവും ഉയർത്തുന്ന ഇദ്ദേഹത്തിന്റെ ഇടപെടലുകളെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ശക്തികളെ തുറന്നുകാണിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

Latest News