Sorry, you need to enable JavaScript to visit this website.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രിം കോടതി റദ്ദാക്കി; എ. എ. പി- കോണ്‍ഗ്രസ് സഖ്യത്തിന് ജയം

ന്യൂദല്‍ഹി- ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രിം കോടതി റദ്ദാക്കി. നേരത്തെ മേയറായി തെരഞ്ഞെടുത്ത ബി. ജെ. പി സ്ഥാനാര്‍ഥിക്ക് പകരം എ. എ. പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു. സഖ്യസ്ഥാനാര്‍ഥിക്ക് ലഭിച്ച എട്ട് വോട്ടുകള്‍ അസാധുവാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ മനഃപൂര്‍വം പ്രവര്‍ത്തിച്ചെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ വോട്ടില്‍ കൃത്രിമം നടന്നുവെന്ന പരാതിയില്‍ സുപ്രിം കോടതി വാദം കേള്‍ക്കവേ വികലമാക്കിയ എട്ട് വോട്ടുകള്‍ സാധുവായി കണക്കാക്കണമെന്ന് പറഞ്ഞു. പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. 

തെരഞ്ഞെടുപ്പ് സമയത്ത് അസാധുവായി പ്രഖ്യാപിച്ച എട്ട് വോട്ടുകള്‍ തെറ്റാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആ വോട്ടുകള്‍ ശരിയാണെന്ന് സുപ്രിം കോടതി പ്രഖ്യാപിക്കുകയും കുല്‍ദീപ് കുമാറിനെ ചണ്ഡീഗഢ് മേയറായി നിയമിക്കുകയും ചെയ്തതായി അഭിഭാഷകന്‍ ഗുര്‍മീന്ദര്‍ സിംഗ് പറഞ്ഞു. 

ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറും ബി. ജെ. പി നേതാവുമായ അനില്‍ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യാനും സുപ്രിം കോടതി ഉത്തരവിട്ടു.

എട്ട് ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാണിക്കാന്‍ മസിഹ് ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജനാധിപത്യം സംരക്ഷിച്ചതിന് സുപ്രിം കോടതിക്ക് നന്ദി പറഞ്ഞ് കെജ്രിവാള്‍ എക്‌സില്‍ പോസ്റ്റിട്ടു.

Latest News