Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ചാനല്‍ ഉടമസ്ഥാവകാശം കൈമാറാം

ന്യൂദല്‍ഹി- ജനപ്രിയ സോഷ്യല്‍ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ വണ്‍വേ ബ്രോഡ്കാസ്റ്റിങ് ടൂളായ ചാനലില്‍ പുതിയ ഫീച്ചര്‍ വരുന്നു.  
വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ ചാനല്‍ തുടങ്ങിയതാരാണോ അയാള്‍ക്ക് മാത്രമായിരുന്നു  ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അയാളില്‍ ഇതിലാണ് മെറ്റ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനു വേറയും മാറ്റങ്ങള്‍ ചാനലില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ ചാനല്‍ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാം. വാട്‌സ്ആപ്പിന്റെ ഏറ്റവും പതിയ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്. ചാനല്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭിക്കുക. വൈകാതെ എല്ലാവരിലുമെത്തും.

 

 

Latest News