Sorry, you need to enable JavaScript to visit this website.

അല്‍ ഐനിലെ പ്രളയത്തിലും ആലിപ്പഴ വര്‍ഷത്തിലും കാര്‍ ഷോറൂം ഉടമക്ക് നഷ്ടമായത് 47 കാറുകള്‍, നഷ്ടം 50 ലക്ഷം ദിര്‍ഹം

അബുദാബി- ഈയാഴ്ച ആദ്യം അല്‍ ഐനില്‍ ഉണ്ടായ മഴയിലും ആലിപ്പഴ വര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും പുതിയതും പഴയതുമായ 47  കാറുകള്‍ കേടായതിനെ തുടര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടമായതായി എമിറാത്തി വ്യവസായി പറഞ്ഞു.
അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍ മൊതമദ് കാര്‍ ഷോറൂം ഉടമ മുഹമ്മദ് റാഷിദ് അബ്ദുള്ള (51) ക്കാണ് ഈ നഷ്ടം. തന്റെ 22 വര്‍ഷത്തെ ബിസിനസില്‍ ഒരിക്കലും തന്റെ മുഴുവന്‍ കാറുകളും പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന സംഭവം ഉണ്ടായിട്ടില്ല.

ആലിപ്പഴം ഗോള്‍ഫ് ബോളുകളുടെ വലിപ്പമുണ്ടായിരുന്നതാണ്. അല്‍ ഐനില്‍ ്ത് വെളുത്ത മഴക്ക് കാരണമായി. ഫെബ്രുവരി 12 തിങ്കളാഴ്ച, യുഎഇയുടെ പല ഭാഗങ്ങളും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തകര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ഐസ് പാളികളാല്‍ മൂടപ്പെടുകയും ചെയ്തു.
പതിറ്റാണ്ടുകളായി അല്‍ ഐനില്‍ താമസിക്കുന്ന നിവാസികള്‍ പറയുന്നത് വര്‍ഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും കനത്ത ആലിപ്പഴവര്‍ഷമായിരുന്നു ഇതെന്നാണ്.

അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം, പ്രതികൂല കാലാവസ്ഥ അദ്ദേഹത്തിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു, നാശനഷ്ടം 5 ദശലക്ഷം ദിര്‍ഹം കണക്കാക്കുന്നു. കോണ്ടിനെന്റല്‍ ബെന്റ്‌ലി, ലെക്‌സസ് മിനി കൂപ്പര്‍ തുടങ്ങിയ ആഡംബര സെഡാനുകള്‍; റേഞ്ച് റോവറുകളും മറ്റ് മികച്ച എസ്‌യുവികളും; ഫുള്‍ സൈസ് പിക്കപ്പ് ട്രക്കുകള്‍, കോംപാക്റ്റ്, മിഡ് റേഞ്ച് സെഡാനുകള്‍ എന്നിവക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അവയുടെ ചില്ലുകള്‍ തകര്‍ന്നു, ചിലത് വെള്ളത്തില്‍ മുങ്ങി- അദ്ദേഹം പറഞ്ഞു.

മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

Latest News