Sorry, you need to enable JavaScript to visit this website.

യു.എസിലും യു.കെയിലും പഠിച്ചു, പക്ഷെ നാട്ടില്‍വന്ന് ബിസിനസ് ചെയ്തു, ഇപ്പോള്‍ 32685 കോടി രൂപ ആസ്തി

പല ഇന്ത്യന്‍ വ്യവസായികളുടേയും ചരിത്രം നോക്കിയാല്‍ അവരുടെ പ്രാരംഭ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വിദേശത്ത് പഠിക്കാന്‍ പോകുന്നതായി കാണാം. പഠനം കഴിഞ്ഞ് അവിടെ ജോലി ചെയ്യുന്നു. അവരില്‍ ചിലര്‍നാട്ടില്‍ വന്ന് മികച്ച കമ്പനികളില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് ഗ്രാന്‍ഡ് ഫാര്‍മയുടെ മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ശ്രീനിവാസ് സദു. ഫെബ്രുവരി 16 വരെ ഫാര്‍മ കമ്പനിയുടെ വിപണി മൂലധനം 32685 കോടി രൂപയാണ്. കഴിഞ്ഞ 22 വര്‍ഷമായി സദു കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2019 ഏപ്രിലില്‍ നിലവിലെ റോളിലേക്ക് അദ്ദേഹത്തെ നിയമിച്ചു.

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ (യുഎസ്) നിന്ന് എംബിഎയും ചെയ്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ സദു ബിരുദാനന്തര ബിരുദം നേടി. ബിസിനസ് ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ് ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ് എന്നിവയില്‍ അദ്ദേഹത്തിന് 23 വര്‍ഷത്തെ പരിചയമുണ്ട്.

2000ല്‍ കയറ്റുമതി വിഭാഗത്തില്‍ ജനറല്‍ മാനേജരായി സദു കമ്പനിയില്‍ ചേര്‍ന്നു. 2002ല്‍ സീനിയര്‍ ജനറല്‍ മാനേജര്‍, 2003ല്‍ വൈസ് പ്രസിഡന്റ്, 2005ല്‍ ഡയറക്ടര്‍, 2011ല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി സ്ഥിരമായി പ്രവര്‍ത്തിക്കുന്നു. എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിനിടയില്‍ വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ കമ്പനി മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

 

Latest News