Sorry, you need to enable JavaScript to visit this website.

ക്ഷീരമുള്ളോരകടിന്‍ ചുവട്ടിലും... രാഹുലും പ്രിയങ്കയും തമ്മില്‍ തര്‍ക്കമെന്ന് ബി.ജെ.പിയുടെ കുത്ത്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതിന് പിന്നാലെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനില്‍ക്കുന്നതില്‍ പ്രതികരിച്ച് ബി.ജെ.പി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന തര്‍ക്കമാണ് പ്രിയങ്ക ഗാന്ധി ന്യായ് യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പ്രധാനകാരണമെന്ന് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പ്രവേശിച്ച ഭാരത് ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രിയങ്ക ആശുപത്രിയിലാണ്. ആരോഗ്യം പൂര്‍വസ്ഥിതിയിലായാല്‍ യാത്രയില്‍ പങ്കെടുക്കുമെന്നും പ്രിയങ്ക അറിയിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രിയങ്ക യാത്രയില്‍ പങ്കെടുക്കാത്തതെന്ന് ബി.ജെ.പി ആരോപിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി സഹോദരനും സഹോദരിയും തമ്മിലുള്ള വിള്ളല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്ന് അമിത് മാളവ്യ പറഞ്ഞു.

'എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ഭാരത് യാത്ര 2.0 ആരംഭിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്രയെ യാത്രയില്‍ കാണാനില്ല. ഇന്ന് രാഹുലും സംഘവും യു.പിയില്‍ എത്തിയിരിക്കുകയാണ്. പ്രിയങ്കയെ അവിടെ എവിടെയും കാണാന്‍ പോലുമില്ല. പാര്‍ട്ടിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുള്ള തര്‍ക്കം എല്ലാവര്‍ക്കും അറിയുന്നതാണ്' അമിത് മാളവ്യ പറഞ്ഞു.

 

Latest News