Sorry, you need to enable JavaScript to visit this website.

യു.എ.ഇ അടക്കം ഏഴ് രാജ്യങ്ങളിൽ യു.പി.ഐ സേവനം വരുന്നു

യു.പി.ഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ. യു.എ.ഇ അടക്കം ഏഴു രാജ്യങ്ങളിൽ യു.പി.ഐ സേവനം ലഭിക്കുമെന്നാണ് പട്ടികയിൽ പറയുന്നത്. പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി.
ശ്രീലങ്കയിലും മൗറീഷ്യസിലും യു.പി.ഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തിറക്കിയത്. 
ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാൻസ്, യു.എ.ഇ, ശ്രീലങ്ക, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കാർക്ക് യു.പി.ഐ സേവനം ഉപയോഗിക്കാൻ സാധിക്കുക.ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യു.പി.ഐ ഉയർന്നിരിക്കയാണ്. ഒറ്റത്തവണ പേയ്‌മെന്റ് ഇന്റർഫേസ് മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്  കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. 
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ,ഇ സന്ദർശനത്തിനിടെയാണ് പ്രവാസികൾക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം യുഎഇയിലുള്ള ഇന്ത്യക്കാർക്ക് യു.പി.ഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Latest News