Sorry, you need to enable JavaScript to visit this website.

ഇന്‍ഡിഗോ കുഴപ്പങ്ങള്‍ തുടര്‍ക്കഥ; ദല്‍ഹിയില്‍ ഇറങ്ങിയ വിമാനത്തിന് ടാക്‌സിവേ തെറ്റി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് ടാക്‌സിവേ തെറ്റി. ഇത് 15 മിനിറ്റോളം റണ്‍വേ തടയാന്‍ കാരണമായി.
അമൃത്സറില്‍നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാവിലെയാണ് ലാന്‍ഡ് ചെയ്തത്. എ 320 വിമാനം റണ്‍വേ 28/10 ന്റെ അവസാന ഭാഗത്തേക്കുവരെ പോയതെന്ന് റിപ്പോര്‍ട്ട്. സംഭവം ഏതാനും വിമാന സര്‍വീസുകള ബാധിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പിന്നീട് ഇന്‍ഡിഗോ ടവിംഗ് വാന്‍ റണ്‍വേയുടെ അറ്റത്തുനിന്ന് പാര്‍ക്കിംഗ് ബേയിലേക്ക് വിമാനത്തെ വലിച്ചുകൊണ്ടുവരികയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് റണ്‍വേകളുണ്ട്. പ്രതിദിനം 1,400 വിമാനങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഇന്‍ഡിഗോ എയര്‍ലൈന്‍ ഉള്‍പ്പെട്ട സംഭവങ്ങള്‍ സമീപ ദിവസങ്ങളിലായി വര്‍ധിച്ചുവരികയാണ്.

19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ
ജനുവരി 31 ന് ജാര്‍ഖണ്ഡിലെ ദിയോഘറിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചത് ദല്‍ഹി വിമാനത്താവളത്തില്‍ കുഴപ്പത്തിനു കാരണമായിരുന്നു.
വിമാനക്കമ്പനിയുടെ പെട്ടെന്നുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് രോഷാകുലരായ യാത്രക്കാര്‍ ഇന്‍ഡിഗോ ചോര്‍ ഹേ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ മാസം ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വിഷ ദ്രാവകമാണ് നല്‍കിയതെന്ന് ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് താരത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജനുവരിയില്‍തെന്ന് ദല്‍ഹിയില്‍ നിന്ന് ബാക്കുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അനുമതി ഇല്ലാതെയാണ് ഇവര്‍ വിമാനങ്ങള്‍ പറത്തിയത്.  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം തുടരുകയാണ്.
വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ടാര്‍മാക്കില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഇന്‍ഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തിയിരുന്നു.
നിരാശനായ ഒരു യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റിനെ ഇടിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Latest News