Sorry, you need to enable JavaScript to visit this website.

യു.പിയിൽ നിർബന്ധിത മതപരിവർത്തനം; നാലു ക്രിസ്ത്യാനികൾ അറസ്റ്റിൽ

ബഹ്‌റൈച്ച് (യു.പി)- ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി ഗ്രാമീണരെ മതം മാറ്റാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രിസ്തുമതത്തിൽ പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫകർപൂർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള പ്രദേശത്താണ് നാലു പേരെ പിടികൂടിയത്. മൻഷാറാം, രാംബച്ചൻ, ഭാര്യ നീലം, രേഷ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. അനധികൃത മതപരിവർത്തന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹിന്ദു സംഘടനയുടെ പ്രാദേശിക ഭാരവാഹിയുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ പ്രതികൾ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ ആരോപിക്കുന്നുണ്ട്.
 

Latest News