Sorry, you need to enable JavaScript to visit this website.

ഒരു പ്രവാസിയുടെ അവധിക്കാലവിശേഷങ്ങൾ

അവധിക്കായി നാട്ടിൽ വന്ന ഒരു പ്രവാസിയുടെ നാട്ടു വിശേഷങ്ങളും ചില നാട്ടുകാഴ്ചകളുമാണ് ഈ കുറിപ്പ്.  എങ്ങും നിരാശകൾ മാത്രം സമ്മാനിക്കുന്ന കാര്യങ്ങൾ, നിധി കരസ്ഥമാക്കാൻ മനുഷ്യനെ ബലി നൽകുന്നവർ, സ്വവർഗ രതിക്ക് മാന്യതയുടെ മനുഷ്യാവകാശത്തിന്റെ കുപ്പായം അണിയിക്കപ്പെടുന്നു. കലാലയങ്ങളിലെ സഹവാസ ക്യാമ്പുകളിൽ, സ്വവർഗ രതിയുടെ കാലഹരണപ്പെട്ട ശാസ്ത്രം പഠിപ്പിക്കപ്പെടുന്നു. മൂല്യങ്ങളുടെ മലയാള മണ്ണിൽ, എയ്ഡ്‌സ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കാമം തീർക്കാൻ കട്ടിലിനടിയിൽ അപരനെ ഒളിപ്പിക്കുന്ന കിടപ്പുമുറികൾ കൂടുന്നു. വിവാഹ ബന്ധ വിച്ഛേദനത്തിന് അനുമതി തേടി കുടുംബ കോടതികളിലേക്ക് എത്തുന്ന ദമ്പതികളുടെ എണ്ണം കൂടുന്നു. ന്യൂജൻ പെൺകുട്ടികൾ വിവാഹത്തെ ഭയപ്പെടുന്നു, മാതാപിതാക്കളുടെ കഴുത്തറുക്കുന്ന മക്കളും, മക്കളെ കൊന്നു തള്ളുന്ന മാതാപിതാക്കളും, കൂടിക്കൊണ്ടിരിക്കുന്നു, സിന്തറ്റിക് ലഹരി വ്യാപാരം ഏറ്റെടുക്കുന്ന ആൺകുട്ടികൾ കൂടിക്കൊണ്ടിരിക്കുകയാണ്.

അനുദിനം പിടിക്കപ്പെടുന്നത് കഞ്ചാവും മറ്റ് രാസലഹരികളും, സദാചാരത്തിന്റെ സകല സീമകളും  ലംഘിക്കുന്നവർക്ക് സൂപ്പർ ഹീറോ പട്ടം നൽകിക്കൊണ്ടിരിക്കുന്നു. സാമൂഹിക കടമകൾ, മാനുഷിക ബാധ്യതകൾ, ബഹുമാനം, സേവനം, എല്ലാം കാലഹരണപ്പെട്ടതാണെന്ന് വിളിച്ചുകൂവുന്ന പുരോഗമന വാദികൾ, അവർക്ക് ഹൃദയ പിന്തുണ നൽകുന്ന പൊതു തലമുറ, എങ്ങും ഇരുട്ട്, കൂരാക്കൂരിരുട്ട്.. മലയാളികളെ ജോലിക്ക് വിളിച്ചാൽ, എപ്പോഴും തിരക്ക്. ജോലിയില്ല കാശില്ല വലിയ ബുദ്ധിമുട്ടാണെന്ന് പറയുന്നുണ്ടെങ്കിലും, ഇവിടെ എല്ലാം വലിയ അടിപൊളിയാണ് കാണുന്നത്. മലയാളികളെ ജോലിക്ക് വിളിച്ചാൽ രണ്ട് ദിവസം വലിയ തിരക്കാണെന്ന് പറയും.

മടി കാരണമാണ് ഇവർ  ഈ ഡയലോഗ് ഉപയോഗിക്കുന്നത്, ബംഗാളികളും അസാമികളും ഉള്ളത് കാരണം, കെട്ടിട നിർമ്മാണവും, പള്ളിയിലെ ബാങ്ക് വിളിയും, എല്ലാം മറ്റു ജോലികളും, ദൈവത്തിന്റെ കൃപ കാരണം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നു പോകുന്നു. അറ്റമില്ലാത്ത സാമ്പത്തിക അതിമോഹങ്ങൾ, മലയാളികളെ വലിയ ഊരാക്കുടുക്കിൽ വീഴ്ത്തുകയാണ്. വീണവർ തന്നെ വീണ്ടും വീഴുകയാണ്. 10 കൊടുത്താൽ നൂറു നൂറു കൊടുത്താൽ 1000 ഇങ്ങിനെ പല മോഹങ്ങൾ നൽകിയും, സ്വർണ്ണം പണയം വെച്ചും വീടിന്റെ ആധാരം ബാങ്കിൽ വെച്ചും ഇവരുടെ വരിയിൽ കുടുങ്ങിയവർ ധാരാളം. ബിസിനസ് പാർട്ണർഷിപ്പ് എന്ന ഒരു പുതിയൊരു ലോബി കൂടി നാട്ടിൽ വളർന്നുവരുന്നു. അവസാനം ഇവരും, മുങ്ങുകയാണ് ചെയ്യുന്നത്. ആണായാലും പെണ്ണായാലും മക്കളുടെ ആശങ്കകളിൽ നീറുന്ന പല മാതാപിതാക്കൾ. കണ്ണാടിയിൽ നോക്കി നിരാശപ്പെടുന്ന പെൺകുട്ടികൾ. പരസ്യങ്ങളുടെ പിറകെയും, അന്ധമായ സെലിബ്രിറ്റി  ആരാധനയും, അനുകരണവും, പുതിയ തലമുറയുടെ വേഷഭാഷകളെ ബാധിച്ചിരിക്കുന്നു, മനുഷ്യജീവിതം സ്‌ക്രീനിൽ, ഉടക്കി കിടക്കുകയാണ്., സെൽഫോൺ കമ്പനികൾ നൽകുന്ന അൺലിമിറ്റഡ് ജിബി ഡാറ്റ മണിക്കൂറുകൾ സമൂഹത്തെ ഇന്റർനെറ്റ് തളച്ചിടുകയാണ്, ഒഴിവ് സമയത്ത് മാത്രമല്ല, ജോലികൾക്കിടയിലും ഭക്ഷണം കഴിക്കുമ്പോഴും ഡ്രൈവിങ്ങിലും വരെ, സമാന്തര ലോകത്താണ്, ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്.

കല്യാണവും, വീടുകയറി കൂടലും,, രണ്ടും മൂന്നും നാലും ദിവസങ്ങളായി, ഓരോ രാത്രിയും ഉള്ള കല്യാണങ്ങൾക്ക് പച്ച കല്യാണം, മഞ്ഞ കല്യാണം, നെല്ലു കുത്ത് കല്യാണം, ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇതിന് തടയിടാൻ, നമ്മുടെ നാട്ടിൽ ആർക്കും ഒന്നിനും സമയമില്ല. നമ്മുടെ സഹോദര മതസ്ഥരിൽ തീരെ ഇല്ലാത്ത ഒരു സമ്പ്രദായമാണ്. കല്യാണത്തിന് ഉണ്ടാക്കുന്ന വിഭവങ്ങൾ കണ്ട് ഉണക്ക റൊട്ടി തൈരിൽ മുക്കി കഴിക്കുന്ന പ്രവാസിയായ ഈ കുറിപ്പുകാരൻ ഞെട്ടിപ്പോയി. പള്ളക്ക് വേണ്ടാത്ത വിഭവങ്ങൾ കഴിച്ച്, ആശുപത്രിയിൽ പോകുന്നതുകൊണ്ട്, ഇവർക്കൊന്നും ഒരു മടിയുമില്ല. ഭക്ഷണം പഴയ മാതിരി ഉണ്ടാക്കി നശിപ്പിക്കാത്തത് ദൈവത്തെ സ്തുതിക്കാം. അനുകരണവും, ആന തൂറുന്നത് പോലെ മുയലിന് തൂറി കൂടെ എന്ന ചിന്താഗതി മനസ്സിൽ സൂക്ഷിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുകയാണ്. അവധിക്കു വരുന്ന പ്രവാസികൾ, വെറുമൊരു ഉണക്ക പ്രവാസി ആവുകയാണ്, രാജാവിന്റെ ചിത്രം ഉള്ള റിയാലുകൾ കണ്ടുമടുത്ത പ്രവാസികൾക്ക്, ഗാന്ധിജിയുടെ ചിത്രമുള്ള, നോട്ട് കാണുമ്പോൾ പേടിയാവുകയാണ്. എല്ലാത്തിനും തീ വില. ഭക്ഷണസാധനങ്ങൾക്ക്, ലെവൽ ഇല്ലാത്ത വിലക്കയറ്റം ആണ്  നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രവാസികളുടെ പണമില്ലെങ്കിൽ. കടം കൊണ്ട് കുത്തുപാള എടുത്ത നമ്മുടെ ദൈവത്തിന്റെ നാട് നരക തുല്യം ആവേണ്ടി വരും. ഇവരോട് കരുണ കാണിക്കാത്ത സർക്കാർ പറയുന്ന ഒരു കാര്യവും ചെയ്യാൻ മുന്നോട്ട് വരരുത്. ഒട്ടുമിക്ക കുടുംബങ്ങളും ഭക്ഷണം ഹോട്ടലുകളിലും തട്ടുകടകളിലും ആക്കിയത് കാരണം, പല പേരുകളിലും കവലകൾ തോറും ഈ സംരംഭം കൂടുതൽ കണ്ടുവരുന്നു. ചിലരുടേത് ദൈവകൃപ കാരണം മുന്നോട്ട് പോകുന്നുണ്ടെങ്കിലും. ചിലരുടേത് അടച്ചുപൂട്ടി സ്ഥലം വിടുകയാണ്. എല്ലാ കാര്യങ്ങളും ഓൺലൈൻ ആയപ്പോൾ,, ചെറുകിട കച്ചവടക്കാരുടെ വളരെ ദയനീയ അവസ്ഥയിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.

ഗൂഗിൾ പെയ്‌മെന്റ്, ഫോൺ പെയ്‌മെന്റ്, ചെറുകിട കച്ചവടക്കാർ വെച്ച് നോക്കിയിട്ടും, എല്ലാം സ്വാഹ..!. വനങ്ങളിൽ, വന്യമൃഗങ്ങൾക്ക് വിശപ്പടക്കാനുള്ള ഒന്നും കിട്ടാത്തത് കാരണം, അവർ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വന്നു വിശപ്പ് അടക്കുന്ന നേർക്കാഴ്ചകൾ കാണാനിടയായി, പഴമക്കാരുടെ ഭക്ഷണ രീതിയും ഭക്ഷണവും ഏറ്റെടുത്തുപോയത് കാരണം, രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥ നേരിടുകയാണ് കേരളം. ഇത് കാരണം പഞ്ചായത്ത് റോഡിൽ കൂടി, രാവിലെ തന്നെ ഒരു ഫയലും ആയി നടക്കുന്ന കുറേ പേരെ കാണാനും ഇടയായി, ഇവരോട് എവിടെക്കാ പോകുന്നത് എന്ന് ചോദിച്ചാൽ ഒരു പി എസ് സി, ടെസ്റ്റ് ഉണ്ടെന്ന് തുറന്നു പറയും, (ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ). ഇതിന്റെ ചുരുക്കപ്പേരാണ് ഇവർ പറയുന്നത്. ഭക്ഷണരീതിയും വ്യായാമരീതിയും മാറ്റാതെ വയറു നിറയെ കഴിച്ച് വയറു നിറയെ ഗുളികകളും മരുന്നുകളും കഴിക്കുന്ന കുറേ പേരെ കാണുകയുണ്ടായി. കഞ്ഞിയും കപ്പയും, താളും,


 തവരയും കഥകളിലും കവിതകളിലും, മാറിക്കഴിഞ്ഞ കാലഘട്ടത്തിൽ, വലിയ ആഗ്രഹം വരുമ്പോൾ തട്ടുകടകളിൽ പോയി കഞ്ഞി കുടിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇന്ന് മലയാളിക്ക് ഉള്ളത്, ഭൂമി കൂടുന്നില്ലെങ്കിലും, വാഹനങ്ങളും വീടുകളും കൂടിക്കൊണ്ടിരിക്കുന്നു, ഇതിനായി പല ബാങ്കുകളും, പല പ്രകോപനങ്ങളും നൽകി ഊരാക്കുടുക്കിൽ, വീണ് ആത്മഹത്യാ പ്രവണത  കൂടുകയാണ് കേരളത്തിൽ, വലിയഓഫറുകൾ നൽകി വീട്ടമ്മമാരെ പറ്റിക്കുന്ന ഒരു സംവിധാനം കൂടി നാട്ടിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതിൽ കൂടുതലും  പ്രവാസികളുടെ വീട്ടമ്മമാരാണ് കുടുങ്ങുന്നത്. സാധാരണ വിൽക്കുന്നതിനേക്കാൾ അഞ്ചു ശതമാനം വില കൂട്ടിയാണ് ഇവർ വിൽക്കുന്നത് എന്ന് നഗ്‌നസത്യം മണ്ടൻമാർ ആലോചിക്കുന്നില്ല. ഇതിൽ കൂടുതലും തുണിത്തരങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. സിനിമകൾ, സീരിയലുകൾ,ഗെയിമുകൾ, കാർട്ടൂണുകൾ, കാക്കത്തൊള്ളായിരം, ബ്ലോഗർമാർ, യൂട്യൂബ് ചാനലുകൾ ദിവസവും കാഴ്ചയിൽ മിന്നി മറഞ്ഞുപോകുന്ന ലക്ഷക്കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇതിന് അഡിക്റ്റായി, ജീവിതക്രമത്തിലേക്ക് മനുഷ്യൻ പതുക്കെ പതുക്കെ മാറുകയാണ്.

പുരോഗമനത്തിന്റെയും, പുതിയ കാലത്തിന്റെയും, കുപ്പായമണിഞ്ഞാൽ  ഏത് തിന്മയും, നന്മയാകുമെന്ന് ബോധം  ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വാക്കുകൾ, പാലിക്കാത്ത ഒരു സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്. ബിസിനസ് കാര്യത്തിലായാലും, വിവാഹ ജീവിതത്തിന്റെ കാര്യത്തിൽ ആയാലും,  പറഞ്ഞു പറ്റിക്കുന്ന ആൾക്കാർ കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയായാൽ എങ്ങനെ ശരിയാകും. എന്റെ പടച്ചോനേ എന്നാണ് ജീവനോടെ ബാക്കിയുള്ള പഴമക്കാർ പറയുന്നത്. മനുഷ്യകുലത്തിന് ഗുണം ചെയ്യുന്ന,  സമാധാനം പകരുന്ന, ഉന്നതമായ, ദൈവികമാർഗ്ഗങ്ങളിലേക്ക് മടങ്ങുകയാണ് പരിഹാരം. സ്വന്തത്തിന്റെയും, അപരന്മാരുടെയും, നന്മകാംക്ഷിക്കാൻ, പഠിപ്പിക്കുന്ന ദൈവിക നിയമങ്ങൾ കൊണ്ട്, പുനർ നിർവചിക്കാൻ വേണ്ടി, മത, സാംസ്‌കാരിക, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ എന്നിവ ആത്മാർഥമായി ബോധവൽക്കരണം നടത്താൻ മുന്നോട്ട് വരേണ്ടതുണ്ട്. 


പ്രവാസജീവിതം മതിയാക്കിയവരും, റീ എൻട്രിയിൽ വന്ന് കുടുങ്ങിയവരും  വീണ്ടും ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ്. പലതും ചെയ്തു നോക്കിയിട്ടും, ഒന്നും ഒരു ക്ലച്ച് പിടിക്കാതെ, വേവലാതിയിൽ  കഴിയുകയാണ് കൂടുതൽ പേരും, ഉള്ളതുകൊണ്ട് കഞ്ഞി ആണെങ്കിൽ കഞ്ഞി, കപ്പ ആണെങ്കിൽ കപ്പ. മനസ്സ് സമാധാനിപ്പിച്ച, ബീവിമാരുടെ മുഖം, ഇഞ്ചി കടിച്ചത് പോലെ  ആയത് കാണാൻ പറ്റുന്നില്ല പൊന്നാര സുഹൃത്തേ, എന്നാണ് ഇവരിൽ കൂടുതൽ പേരും പറയുന്നത്. അതുകൊണ്ടാണ് വീണ്ടും ഒരു മടക്കയാത്ര ആഗ്രഹിക്കുന്നത്. ഇങ്ങനെയും ചിലരെ കാണാൻ ഇടയായി. തറവാട് വീടുകൾ പൊളിച്ചുനീക്കി കൂട്ടുകുടുംബത്തിന്റെ, വംശനാശം  നാട്ടിൽ പുരോഗമിക്കുകയാണ്. പഴമക്കാർ താമസിച്ചുകൊണ്ടിരുന്ന പഴയ ഓടിട്ട വീടുകളും, ഇനി നമ്മൾ സിനിമയിലോ, ചിത്രങ്ങളിലോ കണ്ടു ആസ്വദിക്കേണ്ടി വരും. ഓർമ്മകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന, വീട്ടമ്മമാർ, അടുപ്പത്ത് ഭക്ഷണവും രോഗശമനത്തിന് വേണ്ടി കഴിക്കുവാനുള്ള മരുന്ന്, മറ്റ് നല്ല കാര്യങ്ങളൊക്കെ, മറന്നു കൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥ, നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുകയാണ്. ഇതിന്റെ മുഖ്യകാരണം, സെൽഫോണുകളുടെ കടന്നുകയറ്റമാണ്, ഇതിലും കഷ്ടമാണ്, നമ്മുടെ യുവതലമുറയുടെകാര്യം, എപ്പോഴും, തല താഴോട്ടായി, നടക്കുന്നത് കാരണം, തൊട്ടുരുമ്മി പോകുന്നവർ ആരാണെന്നും ചോദിച്ചാൽപോലും  മറുപടി തരാൻ സമയമില്ലാത്ത സ്വയം സംസാരിച്ചു നീങ്ങുന്ന യുവതലമുറയെയാണ് നാട്ടിൽ കാണാനായത്.
 

Latest News