Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും 

ന്യൂദല്‍ഹി- രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് പൂര്‍ത്തിയാകും. ഇടക്കാല ബജറ്റ് അവതരണത്തിനായി കഴിഞ്ഞമാസം 31നാണ് പാര്‍ലമെന്റ് ചേര്‍ന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരവധി ധനബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കി. പൊതുപരീക്ഷാ ക്രമക്കേട് തടയല്‍ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ചേര്‍ന്ന് പാസാക്കി. കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും നരേന്ദ്ര മോഡി സര്‍ക്കാരിന്റെയും പ്രവര്‍ത്തനം താരതമ്യം ചെയ്യുന്ന ധവളപത്രം സഭയില്‍ അവതരിപ്പിച്ചത് പ്രതിപക്ഷ - ഭരണപക്ഷ വാക്‌പോരിന് വഴിയൊരുക്കി. സമ്മേളനത്തിന്റെ അവസാന ദിനവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രവിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടാനാകും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുക.

Latest News