Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്‌ഫോണ്‍ വില ഉയരാന്‍ സാധ്യത, മെമ്മറി ചിപ്പിന് വില 20 ശതമാനം ഉയര്‍ന്നേക്കും

മുബൈ- അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് താമസിയാതെ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വില ഉയരാനിടയാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വര്‍ധിക്കാനിടയുണ്ട്. ഈ വില വര്‍ധന പ്രധാനമായും 10000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്‌ഫോണുകളെയാണ് ബാധിക്കുക.

രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ രണ്ട് പ്രധാന വിതരണക്കാരായ മൈക്രോണ്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2024 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്ന് ട്രെന്‍ഡ് ഫോഴ്‌സ് ഡാറ്റയെ ഉദ്ധരിച്ച് ഇ.ടി. ടെലികോം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ധന സ്മാര്‍ട്‌ഫോണ്‍ വിലയേയും വലിയ രീതിയില്‍ ബാധിക്കും.
സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന പഴയ എല്‍.ഡി.ഡി.ആര്‍4 എക്‌സ് സാങ്കേതിക വിദ്യയുടെ കരാര്‍തുകയില്‍ 8 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News