Sorry, you need to enable JavaScript to visit this website.

റിയാദിൽ പഴയ മുസ്ഹഫുകൾ ശേഖരിച്ച് പുത്തനാക്കുന്ന പദ്ധതിക്ക് തുടക്കം

റിയാദ്- റിയാദിലെ മസ്ജിദുകളിൽ നിന്നും ജുമാ മസ്ജിദുകളിൽ നിന്നും പഴയ മുസ്ഹഫുകൾ ശേഖരിച്ച് വീണ്ടും അവ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് റിയാദ് പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ തുടക്കം കുറിച്ചു. നാഷണൽ വളണ്ടിയർ വർക്ക് പ്ലാറ്റ്‌ഫോം വഴി പതിനെട്ടും അതിൽ കൂടുതലും പ്രായമുള്ള സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് പഴയ മുസ്ഹഫുകൾ ശേഖരിക്കുന്നത്. പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്ന വളണ്ടിയർമാർ ദിവസേന ശരാശരി എട്ടു മണിക്കൂർ പ്രവർത്തിക്കണം. നാലു ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ വളണ്ടിയർമാർ ശേഖരിക്കുന്ന പഴയ മുസ്ഹഫുകൾ മന്ത്രാലയത്തിനു കീഴിലെ പഴയ മുസ്ഹഫ് കെയർ സെന്ററുമായി സഹകരിച്ചാണ് വീണ്ടും ഉപയോഗപ്പെടുത്തുക.
 

Tags

Latest News