Sorry, you need to enable JavaScript to visit this website.

കെജരിവാളിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇ.ഡി, കോടതിയെ സമീപിച്ചു

ന്യൂദൽഹി- മദ്യനയ അഴിമതിക്കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനായി കോടതിയെ വീണ്ടും സമീപിച്ചു. അഞ്ചാം തവണയും സമൻസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ന്യൂദൽഹി റോസ് അവന്യൂ കോടതിയെ ഇ.ഡി സമീപിച്ചത്. കേസ് അടുത്ത ബുധനാഴ്ച കോടതി പരിഗണിക്കും. 
വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചിരുന്നു. സമൻസ് അയച്ചത് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും കെജ്‌രിവാൾ ആരോപിക്കുകയും ചെയ്തു. നവംബർ രണ്ടിന് ഇ.ഡി ആദ്യ സമൻസ് നൽകിയതു മുതൽ കെജരിവാളിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള ഊഹാപോഹം വ്യാപകമാണ്. 
കേസുമായി ബന്ധപ്പെട്ട് ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് എന്നിവരെ കഴിഞ്ഞ വർഷം കസ്റ്റഡിയിലെടുത്തിരുന്നു.
 

Latest News