Sorry, you need to enable JavaScript to visit this website.

ടവ്വല്‍ പെട്ടികളില്‍ ഒളിപ്പിച്ച് 2,34,000 ഗുളികകള്‍; ദുബായ് കസ്റ്റംസ് പിടിച്ചു

ദുബായ്- ഏഷ്യന്‍ രാജ്യത്ത് നിന്ന് വേദനസംഹാരിയായ 2,34,000 ട്രമഡോള്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ദുബായ് കസ്റ്റംസ്  അറിയിച്ചു. കയറ്റുമതി ചെയ്ത ടവ്വലുകളിലാണ് ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്. റേഡിയേഷന്‍ പരിശോധനക്കിടെ ജബല്‍ അലിയിലെയും ടീകോമിലെയും സീ കസ്റ്റംസ് സെന്ററുകളിലെ ഉദ്യോഗസ്ഥര്‍ ടവല്‍ കയറ്റുമതിയിലെ വിവിധ സാന്ദ്രതകളും വ്യതിയാനങ്ങളും കണ്ടെത്തുകയായിരുന്നു.
കള്ളക്കടത്ത് തടയുന്നതിന് സമഗ്രമായ സാങ്കേതികവിദ്യകള്‍ അതോറിറ്റി വിന്യസിച്ചിട്ടുണ്ട്.  
എക്‌സ്‌റേ , കെ9 ഡോഗ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ രീതികള്‍ ഉപയോഗിച്ചാണ് കള്ളക്കടത്ത് കണ്ടെത്തുന്നത്.
പരിശോധനാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത അഭിമാനകരമാണെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറലും പോര്‍ട്ട്, കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ സിഇഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.
പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കള്ളക്കടത്തുകാര്‍ പല വിധ കബളിപ്പിക്കല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും  നിരോധിത ലഹരിവസ്തുക്കളുടെ ദോഷഫലങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് കസ്റ്റംസിലെ സീ കസ്റ്റംസ് മാനേജ്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ റാഷിദ് അല്‍ ദബ്ബ അല്‍ സുവൈദി പറഞ്ഞു.


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു

അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം


 

Latest News