Sorry, you need to enable JavaScript to visit this website.

ഫോണ്‍ മോഷ്ടാക്കള്‍ക്ക് ഇരുട്ടടി, പുതിയ സുരക്ഷാ ഫീച്ചറുമായി ഐഫോണ്‍

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സദ്‌വാര്‍ത്തയുമായി കമ്പനി. പുതുതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചര്‍ ഫോണ്‍ മോഷ്്ക്കള്‍ക്ക് ഇരുട്ടടിയാകുമെന്നാണ്  അവര്‍ പറയുന്നത്. ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും.
ഐഫോണിന്റെ പുതിയ ഐഒഎസ് 17.3 അപ്‌ഡേറ്റിലാണ് 'സ്‌റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍' എന്ന ഫീച്ചര്‍ കൊണ്ടുവന്നത്. പാസ്‌കോഡിന് പുറമെ ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി കൂടി ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. വീട്ടിലോ ജോലി സ്ഥലത്തോ അല്ലെങ്കില്‍ സ്ഥിരമായി പോകുന്ന സ്ഥലത്തോ നിന്ന് മാറിയാണ് ഫോണെങ്കില്‍ നിലവില്‍ ഉള്ള സുരക്ഷക്ക് പുറമെ അധിക പരിരക്ഷകൂടി ഇതിലൂടെ ഉറപ്പാക്കും. ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചാല്‍, അവര്‍ക്ക് പാസ്‌കോഡ് അറിയാമെങ്കില്‍പോലും ഫോണിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഫേസ് ഐഡി പോലുള്ള മറ്റ് സുരക്ഷ മാനദണ്ഡങ്ങള്‍ കൂടി നല്‍കേണ്ടി വരും. ഒരു മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു പാസ്‌കോഡ് വീണ്ടും നല്‍കണം. ഇങ്ങനെ രണ്ട് മൂന്ന് ഘട്ടങ്ങളായാണ് സുരക്ഷ പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ഫോണിലെ ആപ്പിള്‍ അക്കൗണ്ട് സൈന്‍ഔട്ട് ചെയ്യാന്‍ ശ്രമിക്കുകയോ പാസ്‌കോഡ് മാറ്റാന്‍ ശ്രമിക്കുകയോ ചെയ്താലും നേരത്തെ നല്‍കിയ ഫേസ് ടച്ച് ഐഡികള്‍ നല്‍കേണ്ടി വരും.
ഐഒഎസ് 17.3 ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റിംഗ്‌സില്‍ കയറി 'ടച്ച് ഐഡി ആന്‍ഡ് പാസ്‌കോഡ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. പാസ്‌കോഡ് നല്‍കിയ ശേഷം അകത്തേക്ക് പ്രവേശിച്ച് 'സ്‌റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍' ഓണ്‍ ചെയ്യുക. ഇതോടെ ഫോണ്‍ സുരക്ഷ സെറ്റായി.

 

Latest News