Sorry, you need to enable JavaScript to visit this website.

എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ കാർ അപകടത്തിൽപെട്ടു; നെറ്റിക്കും കാലിനും പരുക്ക്

- ഇടിച്ചത് ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിൽ
ആലപ്പുഴ -
ആർ.എസ്.പി നേതാവും കൊല്ലം എം.പിയുമായ എൻ.കെ പ്രേമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്‌സ് റേ എടുത്തു. നിരീക്ഷണത്തിലാണിപ്പോൾ എം.പി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടസമയത്ത് എം.പി ഉറക്കത്തിലായിരുന്നു.
 

Latest News