Sorry, you need to enable JavaScript to visit this website.

ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി വിദേശത്ത്; അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍

കോട്ടയം -  മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ് യാഖാന്‍ (40) എന്നയാളെയാണ് ജില്ലാ പോലീസിന്റെ നിരന്തര പരിശ്രമത്തിനൊടുവില്‍   അന്താരാഷ്ട്ര കുറ്റവാളിയായി  പ്രഖ്യാപിച്ചത്.

2008 ല്‍ ഇയാള്‍ മാനസിക വൈകല്യമുള്ള  പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാള്‍ 2008 ജൂണ്‍ മാസം  പാലായിലെ ഒരു വീട്ടില്‍  കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന മാനസികവൈകല്യമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍  ഇയാള്‍ കണ്ണൂര്‍, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം  വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് യാഹ് യാഖാനെ  വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി എസ്.പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ  പഴുതടച്ച   റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍  ഇന്റര്‍പോള്‍   ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഈ വാർത്തകൾ കൂടി വായിക്കുക

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

സൗദിയില്‍ പ്രവാസി യുവാവിനെ ലൈംഗികമായി ഉപദ്രവിച്ച നാലു പേര്‍ പിടിയില്‍

ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍

Latest News