Sorry, you need to enable JavaScript to visit this website.

ഇൻഫിനിക്‌സ് സ്മാർട്ട് 8 പുറത്തിറങ്ങി

മൊബൈൽ ഫോൺ രംഗത്തെ മുൻനിര ബ്രാൻഡായ ഇൻഫിനിക്‌സ് സ്മാർട്ട് സീരിസിന്റെ പുതിയ സ്മാർട്ട് 8 പുറത്തിറങ്ങി. 50 ഡ്യുവൽ എഐ ക്യാമറ, 90 ഹെർട്‌സ് പഞ്ച് ഹോൾ ഡിസ്‌പ്ലേ, ഫ്‌ളാഷോടു കൂടിയ 8 എംപി സെൽഫി ക്യാമറ, സൈഡ് മൗണ്ടെഡ് ഫിംഗർ പ്രിന്റ് സെൻസർ തുടങ്ങിയവ ഇൻഫിനിക്‌സ് സ്മാർട്ട് 8ന്റെ പ്രത്യേകതകളാണ്. 
ഡയനാമിക് എക്‌സ് പാൻഡബിൾ നോച്ച് ഫീച്ചറുള്ള റിംഗ്, 500 നിട്‌സ് പീക് െ്രെബറ്റ്‌നെസ്സ് തുടങ്ങിയവ ഫോണിനെ വേറിട്ടു നിർത്തുന്നു. 4 ജിബി+ 4ജിബി വെർച്വൽ റാം, 64 ജിബി റോം എന്നിവ ഫോണിന് സമാനതകളില്ലാത്ത പ്രകടന വേഗത നൽകുന്നു. ഒപ്റ്റിമൈസ് ചെയ്ത പ്രകടനവും ബാറ്ററി ലൈഫും സുഗമമായ ഉപയോക്തൃത് ഇന്റർഫേസ് ഉറപ്പു നൽകുന്നു. ദിവസം മുഴുവൻ ചാർജ് നിലനിൽക്കാനായി 5000 എം എ എച്ച് ബാറ്ററിയും ഉൾക്കൊള്ളിച്ചാണ് ഇൻഫിനിക്‌സ് സ്മാർട് 8 പുറത്തിറങ്ങിയത്. 7299 രൂപയാണ് വില.

Latest News