Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയില്‍ അതിശൈത്യ  തരംഗത്തിന് സാധ്യത

ന്യൂദല്‍ഹി-ഉത്തരേന്ത്യയില്‍ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിര്‍ദ്ദേശവും നല്‍കി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലര്‍ത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9ഡിഗ്രി സിയിലേക്ക് താഴ്ന്നു.ദല്‍ഹിയില്‍ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 450 ന് മുകളിലേക്ക് ഉയര്‍ന്നു. നിയമങ്ങള്‍ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല. പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News