Sorry, you need to enable JavaScript to visit this website.

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത

സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ ശ്രീനഗറിൽ പ്രതിഷേധിക്കുന്ന അപ്നി പാർട്ടി പ്രവർത്തകർ.

ശ്രീനഗര്‍-വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഇരുമ്പ് ദണ്ഡും കൊണ്ടും ലാത്തി കൊണ്ടും അടിച്ച ശേഷം മുറിവുകളില്‍ മുളകുപൊടി തേച്ചുവെന്ന് ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികര്‍ ക്രൂരമായി പീഡിപ്പിച്ച യുവാക്കളിലൊരാള്‍ പറയുന്നു. ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടു പോയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച യുവാക്കളില്‍ ഒരാളായ മുഹമ്മദ് അശ്‌റഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈനികര്‍ മര്‍ദിക്കുന്ന വീഡിയോയില്‍ ഈ യുവാവുമുണ്ട്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് താഴ് വരയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മര്‍ദനമേറ്റ മൂന്ന് യുവാക്കളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കൊലക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കരസേന പ്രത്യേകം ഉത്തരവിട്ടു. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമേയാണിത്. ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണമാണ് നടക്കുക.  പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയില്‍നിന്ന് കഴിഞ്ഞ 22 ന് സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫ്രാന്‍സില്‍ പിടിയിലായ 276 ഇന്ത്യക്കാര്‍ മുംബൈയില്‍ തിരിച്ചെത്തി

ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല

ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ


സൈന്യം കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കശ്മീരിലെ പൂഞ്ചില്‍ നാലു ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് യുവാക്കളെ ചോദ്യം ചെയ്യാനായി സൈന്യം കസ്റ്റഡിയിലെടുത്തത്.
27 നും 43 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. തോപ പീര്‍ ഗ്രാമവാസികളായ സഫീര്‍ ഹുസൈന്‍, മുഹമ്മദ് ഷൗക്കത്ത്, ഷാബിര്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്.  സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തില്‍ സൈന്യം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുമണ്ട്.  യുവാക്കളെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിന് സേന ഉത്തരവിട്ടിരുന്നു.
ആരോപണവിധേയരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  

 

Latest News