Sorry, you need to enable JavaScript to visit this website.

ഓടിത്തുടങ്ങിയ ട്രെയിനിന് കീഴെ മക്കളെ ചേര്‍ത്തു പിടിച്ച് റെയില്‍ പാളത്തില്‍ കിടന്നു, അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ഇത് പുനര്‍ജന്‍മം

പട്‌ന -പ്ലാറ്റ്‌ഫോമില്‍ നിന്ന് കുട്ടികള്‍ക്കൊപ്പം താഴേക്ക് വീണ യുവതിയും രണ്ട് കുട്ടികളും ഓടിത്തുടങ്ങിയ ട്രെയിനിന് അടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയില്‍ രണ്ട് കുട്ടികള്‍ക്കും സുരക്ഷയൊരുക്കി യുവതി റെയില്‍ പാളത്തിന്റെ നടുവില്‍ കിടന്നു. ഒടുവില്‍ പുനര്‍ജന്‍മം പോലെ അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച ബീഹാറിലെ ബാര്‍ഹ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കുട്ടികളോടൊപ്പം ട്രാക്കിലേക്ക് വീണ സ്ത്രീ തന്റെ രണ്ട് കുട്ടികള്‍ക്ക് മുകളില്‍ സംരക്ഷണമൊരുക്കി ട്രാക്കിന്റെ നടുവില്‍ കിടക്കുകയായിരുന്നു. ഭഗല്‍പൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് ഓടുന്ന വിക്രംശില എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം പോകുകയായിരുന്ന യുവതിയും മക്കളും ട്രെയിനില്‍ കയറുന്നതിനിടെ തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ അനങ്ങിത്തുടങ്ങി. തുടര്‍ന്ന് ആ സ്ത്രീ ട്രാക്കിന് നടുവില്‍ കുട്ടികളെ ചേര്‍ത്തുപിടിച്ച് സംരക്ഷണമൊരുക്കി കിടന്നു. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

Latest News