ജിദ്ദ - സൗദിയില്‍ ഏറ്റവുമധികം ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയാണെന്ന് ഇതുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയില്‍ 67,947 ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള അല്‍മറാഇയില്‍ 42,000 ഉം മൂന്നാം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ 33,437 ഉം സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ (സാബിക്) 31,000 ഉം സവോള ഗ്രൂപ്പില്‍ 23,643 ഉം അല്‍റാജ്ഹി ബാങ്കില്‍ 19,964 ഉം അല്‍ഉഥൈം മാര്‍ക്കറ്റ്‌സില്‍ 18,000 ഉം സൗദി ടെലികോം കമ്പനിയില്‍ 17,000 ഉം ജീവനക്കാരുമുണ്ട്.
സൗദി നാഷണല്‍ ബാങ്കില്‍ (അല്‍അഹ്‌ലി) 16,113 ഉം സൗദിയ ഗ്രൗണ്ട് സര്‍വീസസ് കമ്പനിയില്‍ 11,458 ഉം അല്‍ഹബീബ് ഗ്രൂപ്പില്‍ 10,475 ഉം ബിന്‍ ദാവൂദില്‍ 9,874 ഉം അല്‍ദരീസില്‍ 8,712 ഉം സൗദി അറേബ്യന്‍ മൈനിംഗ് കമ്പനിയില്‍ (മആദിന്‍) 6,978 ഉം അല്‍ദവാ ഫാര്‍മസിയില്‍ 6,359 ഉം ഹെര്‍ഫിയില്‍ 6,200 ഉം ജരീര്‍ ബുക്‌സ്റ്റോറില്‍ 5,601 ഉം അല്‍നഹ്ദി ഫാര്‍മസിയില്‍ 5,394 ഉം അറേബ്യന്‍ ഡ്രില്ലിംഗ് കമ്പനിയില്‍ 5,375 ഉം അല്‍ആമാര്‍ ഫുഡ്‌സില്‍ 5,172 ഉം കാട്രിയോണില്‍ 4,500 ഉം അല്‍അവ്വല്‍ ബാങ്കില്‍ 4,471 ഉം സൗദി ജര്‍മന്‍ ആശുപത്രിയില്‍ 4,322 ഉം മൊബൈലിയില്‍ 4,306 ഉം സീറ ഗ്രൂപ്പില്‍ 4,111 ഉം അല്‍മുവാസാത്തില്‍ 4,084 ഉം അക്വാപവറില്‍ 4,062 ഉം അറബ് നാഷണല്‍ ബാങ്കില്‍ 3,700 ഉം പെട്രോറാബിഗില്‍ 3,500 ഉം ജീവനക്കാരുണ്ട്.