Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു,  ട്രെയിനുകള്‍ പലതും റദ്ദാക്കി 

ചെന്നൈ-തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.  ഇന്ന് പുറപ്പെടേണ്ട പാലക്കാട് - തിരുന്നല്‍വേലി എക്സ്പ്രസ്(16792), തിരുവനന്തപുരം - തിരുച്ചിറപ്പള്ളി എക്സ്പ്രസ്(22628), തിരുച്ചിറപ്പള്ളി- തിരുവനന്തപുരം എക്സ്പ്രസ്(22627),  16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്സ്പ്രസ്  എന്നിവ അടക്കം 23 ട്രെയിനുകള്‍
പൂര്‍ണമായി റദ്ദാക്കി.തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-തിരുനെല്‍വേലി എക്സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.ചെന്നെ എഗ്‌മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ (16127, 16128), കൊല്ലം-ചെന്നൈ എഗ്‌മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

Latest News