Sorry, you need to enable JavaScript to visit this website.

പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ പോലീസിനും കോടതിക്കും അധികാരമില്ല-ഹൈക്കോടതി

ബംഗളൂരു-പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ പോലീസിനോ കോടതിക്കോ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ക്രിമിനല്‍ നടപടി നിയമം 102, 104 വകുപ്പുകള്‍ പ്രകാരം പോലീസിന് പ്രത്യേക അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
 മുംബൈ വ്യവസായിയായ നിതിന്‍ ശംഭുകുമാര്‍ കസ്ലിവാളിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയ ബംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി െ്രെടബ്യൂണലിന്റെ ഉത്തരവ് കോടതി റദ്ദാക്കി.  െ്രെടബ്യൂണലിന് സിവില്‍ കോടതിയുടെ അധികാരമുണ്ടെങ്കിലും സിവില്‍ കോടതിക്ക് പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 2015 ലാണ് ഡെബ്റ്റ് റിക്കവറി െ്രെടബ്യൂണലില്‍ കസ്ലിവാളിന്റെയും അദ്ദേഹത്തിന്റെ ബിസിനസ്സുകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കേസ് ആരംഭിച്ചത്. കസ്ലിവാളിന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ബാങ്കുകള്‍ അപേക്ഷ നല്‍കി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ െ്രെടബ്യൂണല്‍ ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന്, വിദേശയാത്ര ആവശ്യമുള്ളപ്പോഴെല്ലാം കസ്ലിവാള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയായിരുന്നു പതിവ്.
2016 ല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കേണ്ടതിനാല്‍ വിട്ടുകിട്ടാന്‍ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.  
കസ്ലിവാളിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പ്രസ്താവിച്ചത്. പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ െ്രെടബ്യൂണലിന് നിര്‍ദ്ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 102, 104 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും രേഖ പിടിച്ചെടുക്കാന്‍ പോലീസിനും കോടതിക്കും അധികാരമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഉള്‍പ്പെടുന്നില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

 

Latest News