Sorry, you need to enable JavaScript to visit this website.

മാരുതി സുസൂക്കി കാറുകളുടെ വില ജനുവരി മുതല്‍ കൂടും

മുംബൈ- നിര്‍മാണ ചെലവ് ഏറിയതുകാരണം മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ജനുവരിയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഓരോ മോഡലുകള്‍ക്കും പ്രത്യേകം വില വര്‍ധനവാകും ഉണ്ടാവുക. വില വര്‍ധനവ് എത്രത്തോളമുണ്ടാകുമെന്നതില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ മാരുതി കാറുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ധന വരുത്തിയിരുന്നു.

വിലവര്‍ധനവ് ഒഴിവാക്കാന്‍ ശ്രമിച്ചതായും എന്നാല്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മ്മാതക്കളായ മാരുതി സുസൂക്കി വിശദീകരിച്ചു. ഒക്ടോബറില്‍ മാരുതി സുസുക്കി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നേടിയത്. 1.99 ലക്ഷം യൂണിറ്റാണ് ഒക്ടോബറിലെ വില്‍പ്പന. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി വിലവര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ആഡംബര കാര്‍ നിര്‍മ്മാതക്കളായ ഔഡിയും മോഡലുകളുടെ വിലവദ്ധന പ്രഖ്യാപിച്ചിരുന്നു. ജനുവരി 1 മുതല്‍ 2 ശതമാനം വിലവര്‍ധനവാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest News