Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മനാമ- ഗുരുവായൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായ കലൂര്‍ ഷാജി (49 )ആണ് മരിച്ചത്. രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി അധികം താമസിയാതെ കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണ്. ദേവ്ജി വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ഷാജി 24 വര്‍ഷമായി ബഹ്‌റൈനിലുണ്ട്.
ബഹ്‌റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. ഭാര്യ: സിംജ. മക്കള്‍: അദൈ്വത, ദത്താത്രേയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ നടപടികള്‍ കമ്പനി അധികൃതരും ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീമും ചേര്‍ന്ന് നടത്തുന്നു.

 

Latest News