Sorry, you need to enable JavaScript to visit this website.

നിതീഷിനു തെറ്റിയെങ്കില്‍ പുസ്തകങ്ങളിലും മാറ്റണം, എന്‍.സി.ഇ.ആര്‍.ടി ബുക്കുകളുമായി മന്ത്രിമാര്‍

പട്‌ന-സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തെറ്റിയെങ്കില്‍ ഇക്കാര്യങ്ങള്‍ പറയുന്ന എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി
ജെഡിയുവിന്റെ മന്ത്രിമാര്‍.  എന്‍സിഇആര്‍ടി പുസ്തകങ്ങളുടെ പകര്‍പ്പുമായാണ് അവര്‍ വ്യാഴാഴ്ച നിയമസഭയിലെത്തിയത്.
നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലും നിതീഷ് കുമാര്‍ ക്ഷമാപണം നടത്തി ഒരു ദിവസത്തിനുശേഷമാണ് മന്ത്രിമാരായ ലെഷി സിംഗ്, ഷീല മണ്ഡല്‍,അശോക് ചൗധരി എന്നിവര്‍ ബി.ജെ.പിയുടെ ദുഷ്ടലാക്ക് തുറന്നു കാട്ടി എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി നാണത്താല്‍ തല കുനിച്ചു എന്നൊക്ക് പറയുന്ന ബി.ജെ.പി നേതാക്കള്‍ നിതീഷ് കുമാര്‍ കൈക്കൊള്ളുന്ന ചരിത്രപരമായ നീക്കങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടനാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ലെഷി സിംഗ് പറഞ്ഞു.
ജാതി സര്‍വേ, എസ്‌സി, എസ്ടി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ വര്‍ദ്ധന തുടങ്ങിയ ചരിത്രപരമായ നീക്കങ്ങളില്‍ ബി.ജെ.പിക്ക് വിറളി പിടിച്ചിരിക്കയാണ്. .
ഞങ്ങളുടെ നേതാവ് ക്ഷമാപണം നടത്താന്‍ മഹാമനസ്‌കത കാണിച്ചിട്ടും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അജണ്ടയുമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്.
വിധാന്‍ പരിഷത്ത് സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തിന് അപകീര്‍ത്തി വരുത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍സിമാര്‍ ബഹളം തുടങ്ങിയിരുന്നു. നിതീഷ് കുമാര്‍ പറഞ്ഞ അതേ കാര്യങ്ങളുള്ള 12ാം ക്ലാസ് പാഠപുസ്തകങ്ങളിലെ പേജുകള്‍ അശോക് ചൗധരി  ചൂണ്ടിക്കാണിച്ചു.
പുസ്തകങ്ങള്‍ സഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ നേതാവിന്റെ പ്രസംഗം അപകീര്‍ത്തികരമായിരുന്നുവെന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍, അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടിയായതിനാല്‍ ഈ പുസ്തകങ്ങള്‍ മാറ്റണം -ചൗധരി പറഞ്ഞു.
എന്നാല്‍, ബിജെപി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. 'ഞങ്ങള്‍ പരിഹാസപാത്രമായി മാറിയിരിക്കുന്നു. ഒരു അമേരിക്കന്‍ ഗായകന്‍ പോലും നിതീഷ് കുമാറിനെ അപലപിച്ചുവെന്നും അവര്‍ ആരോപിച്ചു. ന്ന് പറഞ്ഞു.
ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുന്നു, ഇന്ത്യയെ വളരെ അടുത്ത് പിന്തുടരുന്നു' എന്ന് എക്‌സില്‍ ഒരു സന്ദേശവുമായി വന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മേരി മില്‍ബെനെക്കുറിച്ചായിരുന്നു പരാമര്‍ശം.

ബഹളം തുടര്‍ന്നപ്പോള്‍, ചെയര്‍മാന്‍ ദേവേഷ് ചന്ദ്ര താക്കൂര്‍ വിധാന്‍ പരിഷത്ത് നടപടികള്‍ ആദ്യം ഉച്ചയ്ക്ക് ഒരുമണി വരെയും  വീണ്ടും സമ്മേളിച്ചപ്പോള്‍ 2.30 വരെയും നിര്‍ത്തിവെച്ചു.

 

Latest News