Sorry, you need to enable JavaScript to visit this website.

നക്സല്‍ മേഖലയില്‍ വന്‍ സുരക്ഷാ സന്നാഹം,  ഛത്തീസ്ഗഢില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി 

ന്യൂദല്‍ഹി-വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധി എഴുതുന്നത്. നാല്‍പത് ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്‍, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പോലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ സുരക്ഷ അടക്കം ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്

Latest News