Sorry, you need to enable JavaScript to visit this website.

ആർടിഫിഷ്യൽ ഇന്റലിജൻസ് വഴി അടിമുടി മാറുന്നു, വിൻഡോസ് ഇനി പഴയതു പോലെയല്ല

മൈക്രോസോഫ്റ്റ് ആർടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മാത്രമല്ല വികസിച്ചുവരുന്ന നവീന സാങ്കേതികവിദ്യയുടെ ശക്തി അതിന്റെ മിക്കവാറും എല്ലാ ഉൽപന്നങ്ങളിലേക്കും കൊണ്ടുവരികയുമാണ്. കമ്പനിയുടെ ബിംഗ് സെർച്ച് എഞ്ചിൻ എ.ഐ സഹിതം പുതുക്കിയിട്ടുണ്ട്. ഇപ്പോൾ ഹായ് പറയാൻ മാത്രമല്ല, ബിംഗ് എ.ഐ ചാറ്റ് ഗവേഷണം നടത്താനും ചിത്രങ്ങൾ സൃഷ്ടിക്കാനും ഉപന്യാസങ്ങൾ മാറ്റി എഴുതാനും അങ്ങനെ പലതിനും നമുക്ക് ഉപയോഗിക്കാനാകും. 
വിൻഡോസ് കോപൈലറ്റ്, ആർടിഫിഷ്യൽ ഇന്റലിജൻസ് പെയിന്റ്, പുതിയ ഫയൽ എക്‌സ്പ്‌ളോറർ തുടങ്ങിയ നവീന ഫീച്ചറുകളുമായി വിൻഡോസ് 11 ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ലഭ്യമായിരുന്ന ചാറ്റ് എം.എസ് ടീംസ് ഉപയോഗിച്ച് ടാസ്‌ക്ബാറിലേക്ക് പിൻ ചെയ്യുന്നുവെന്നതും പുതിയ അപ്‌ഡേറ്റിന്റെ സവിശേഷതയാണ്. 
വിവിധ ഫീച്ചറുകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് എല്ലാ വിൻഡോസ് 11 ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. ഉപയോക്താക്കൾക്ക് എങ്ങനെ പുതിയ അപ്‌ഡേറ്റ് ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
വിൻഡോസ് 11, 22, 22 പതിപ്പിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉള്ളവർക്ക് സൗജന്യമായി അപ്‌ഡേറ്റ് ലഭിക്കും. സെറ്റിംഗ്‌സിൽ പോയി വിൻഡോസ് അപ്‌ഡേറ്റ് ക്ലിക്ക് ചെയ്താൽ മാത്രം മതി. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ വന്നാലുടൻ അവ ലഭ്യമാക്കുക എന്നത് ഓണാക്കുക. തുടർന്ന് അപ്‌ഡേറ്റുകൾക്കായി പരിശോധിച്ച് സെലക്ട് ചെയ്യുക. അപ്‌ഡേറ്റിന് നിങ്ങളുടെ കംപ്യൂട്ടർ സജ്ജമാണെങ്കിൽ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യുക എന്ന ഓപ്ഷൻ കാണും. പുതിയ അപ്‌ഡേറ്റ്  കൊണ്ടുവരുന്ന സവിശേഷതകളെക്കുറിച്ചും മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 
കമ്പനി ഈ അപ്‌ഡേറ്റിനെ 'സ്‌കോപ്പ്ഡ്, ക്യുമുലേറ്റീവ് റിലീസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ വിൻഡോസ് പ്രഖ്യാപിച്ച എല്ലാ ഫീച്ചറുകളും ചില പുതിയ അപ്‌ഡേറ്റുകളും ഉൾപ്പെടുന്നതിനാലാണിത്. 
ചാറ്റ് ഇപ്പോൾ സൗജന്യ മൈക്രോസോഫ്റ്റ് ടീംസാക്കി മാറ്റിയിരിക്കയാണ്. അത് ടാസ്‌ക്ബാറിലേക്ക് ഡിഫോൾട്ടായി പിൻ ചെയ്തിരിക്കും.  മൈക്രോസോഫ്റ്റ് ടീംസ് ആരംഭിക്കുന്നതിന് ക്ലിക്ക് ചെയ്യുമ്പോൾ, കമ്യൂണിറ്റി ഗ്രൂപ്പുകൾക്കായി ചാറ്റ് ചെയ്യാനും വിളിക്കാനും കണ്ടുമുട്ടാനും ഇടം സൃഷ്ടിക്കാനും കഴിയുന്ന ഒരു മിനി കമ്യൂണിക്കേഷൻ ബോക്‌സ് കണ്ടെത്തും. ഒന്നോ രണ്ടോ ക്ലിക്കുകളിൽ ഒത്തുചേരാനും ആശയങ്ങൾ പങ്കിടാനും കഴിയുമെന്നും ബ്ലോഗ് പോസ്റ്റ് പറയുന്നു. 
പുതിയ അപ്‌ഡേറ്റ് നിങ്ങളുടെ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്ന രീതിയിലും മാറ്റം വരുത്തും. വിൻഡോസ് 11 സിസ്റ്റം ഘടകങ്ങൾക്ക് ഒരു 'സിസ്റ്റം' ലേബൽ ഉണ്ടായിരിക്കും എന്നതിനു പുറമെ, സെറ്റിംഗ്‌സിൽ ഒരു പുതിയ വിഭാഗമായി വേർതിരിക്കപ്പെടുകയും ചെയ്യും. ഇത്  ആപ്പുകൾ നിയന്ത്രിക്കുന്നതും അൺഇൻസ്റ്റാൾ ചെയ്യുന്നതും എളുപ്പമാക്കും.
നിങ്ങളുടെ പക്കലുള്ള ഉപകരണങ്ങൾ അനുയോജ്യമാണെങ്കിൽ വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കില്ല. 
വിൻഡോസ് 11 ന് അനുയോജ്യമായ ഉപകരണങ്ങളിൽ മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ഉപകരണത്തിന് ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന് നിർണയിക്കാൻ മൈക്രോസോഫ്റ്റ് സപ്പോർട്ട് പേജിൽ പോയി പരിശോധിക്കാം. നിങ്ങളുടെ കംപ്യൂട്ടർ വിൻഡോസ് 11 ന് അനുയോജ്യമാണോ എന്നു പരിശോധിക്കാൻ മൈക്രോസോഫ്റ്റ് വെബ്‌സൈറ്റിലേക്കും പോകാം.
സിസ്റ്റം അനുയോജ്യമാണെങ്കിൽ വിൻഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എളുപ്പമാണ്. തുടക്ക മെനുവിൽ നിന്ന് സെറ്റിംഗ്‌സിലേക്ക് പോകുക. അപ്‌ഡേറ്റ് & സെക്യൂരിറ്റി ഓപ്ഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. അപ്‌ഡേറ്റുകൾ തെരഞ്ഞെടുത്ത് സ്‌ക്രീനിൽ വിൻഡോസ് 11 അപ്‌ഗ്രേഡ് ഓപ്ഷൻ കാണിക്കുന്നതിനായി കാത്തിരിക്കുക. തുടർന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.  

Latest News