Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഐ.ഫോൺ നിർമ്മിക്കാൻ ടാറ്റ; ഇന്ത്യൻ കമ്പനി ഇതാദ്യം 

ന്യൂദൽഹി- ഇന്ത്യയിൽ ആപ്പിളിന് വേണ്ടി ഐ ഫോണുകൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്. ആഗോള, ആഭ്യന്തര വിപണിയിലേക്കുള്ള ഐ ഫോണുകളാണ് നിർമ്മിക്കുകയെന്ന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആപ്പിളിന്റെ കരാർ നിർമ്മാണ കമ്പനി ആയിരുന്ന വിസ്‌ട്രോണിന്റെ ഇന്ത്യയിലെ നിർമാണ് യൂണിറ്റ് ാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമാണമേഖലയിലേക്ക് വരാൻ കാരണമായത്. 
ഇന്ന്(വെള്ളിയാഴ്ച) ചേർന്ന വിസ്‌ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിർമാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. രണ്ടര വർഷത്തിനകം ഇന്ത്യയിൽ ഐ ഫോൺ നിർമാണ യൂണിറ്റ് തുടങ്ങും. നിലവിൽ ഇന്ത്യയിൽ വിസ്‌ട്രോൺ ഐഫോൺ നിർമ്മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകൾ നിർമിക്കാനുള്ള കരാർ വിസ്‌ട്രോണിനുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐഫോണുകളുടെ നിർമാണ രംഗത്തേക്കിറങ്ങുന്നത്.
തായ് വാൻ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാർ നിർമാതാക്കൾ. ഫോക്‌സ്‌കോണിനും ഇന്ത്യയിൽ നിർമാണ യൂണിറ്റുകളുണ്ട്.

വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് ടാറ്റ ഇലക്‌ട്രോണിക്‌സ് െ്രെപവറ്റ് ലിമിറ്റഡിന് 125 മില്യൺ ഡോളറിന് വിൽക്കാൻ വിസ്‌ട്രോൺ ബോർഡ് അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വിസ്‌ട്രോൾ ഇതേവരെ പ്രതികരിച്ചിട്ടില്ല. ചൈനയിൽ നിന്ന് ഉൽപ്പാദനം കുറച്ച് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
 

Latest News