Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍  ഭാരതയാത്ര വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂദല്‍ഹി-നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന വികസിത് സങ്കല്‍പ് ഭാരതയാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്ന യാത്രക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. ഡിസംബര്‍ അഞ്ചുവരെ കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികളുടെ പ്രചാരണ യാത്ര നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ വികസനപദ്ധതികള്‍ വിശദീകരിക്കുന്നതാണ് യാത്ര. സൈനികരെയും ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരകരാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള നിയോജകമണ്ഡലങ്ങളില്‍ 2023 ഡിസംബര്‍ 5 വരെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ യാത്ര നടത്തില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമേ യാത്രകല്‍ നടത്തൂവെന്നും കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യാഴാഴ്ച അറിയിച്ചിരുന്നു

Latest News