Sorry, you need to enable JavaScript to visit this website.

ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ഈ എട്ട് സേവനങ്ങള്‍ ലഭ്യമാകും

ന്യൂദല്‍ഹി- നിങ്ങളുടെ മൊബൈലും ആധാറും ലിങ്ക് ചെയ്തിട്ടില്ലേ? ആ നമ്പര്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും താത്ക്കാലികമായെങ്കിലും എട്ട് സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. 

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ. ഡി. എ. ഐ) നല്‍കുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായാണ് ഇന്ത്യ ആധാറിനെ പരിഗണിക്കുന്നത്. ആധാര്‍ സേവനങ്ങളില്‍ മിക്കതും ഓണ്‍ലൈനായി ലഭ്യമാകാന്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാറിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുകയും ചെയ്യും. ഇതാണ് യാഥാര്‍ഥ്യമെങ്കിലും മൊബൈലും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ലഭ്യമാകുന്ന ചില സേവനങ്ങളെ കുറിച്ച് അറിയുന്നത് കൗതുകകരമായിരിക്കും. 

1. പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുക
നിങ്ങള്‍ക്ക് വാലറ്റ് വലുപ്പമുള്ള ആധാര്‍ പിവിസി കാര്‍ഡുകള്‍ ഓണ്‍ലൈനായി അപേക്ഷഇക്കാം. ആധാര്‍ പിവിസി കാര്‍ഡ് ഹോളോഗ്രാം ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാണെന്നാണ് പറയപ്പെടുന്നത്.

2. ആധാര്‍ പിവിസി കാര്‍ഡിന്റെ നില പരിശോധിക്കുക
ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലാത്തതു പോലെ ഇതിനകം അപേക്ഷിച്ച പിവിസി കാര്‍ഡിന്റെ നില പരിശോധിക്കാനും മൊബൈല്‍ നമ്പറിന്റെ ആവശ്യമില്ല.

3. ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേറ്റ് സ്റ്റാറ്റസും പരിശോധിക്കുക
ആധാര്‍ എന്റോള്‍മെന്റിന്റെ നിലയും വിലാസത്തിന്റെ തിയ്യതിയോ ഉള്‍പ്പെടെയുള്ള അപ്ഡേറ്റ് പരിശോധിക്കുന്നതിന് മൊബൈല്‍ നമ്പര്‍ ആവശ്യമില്ല.

4. എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്തുക
നിങ്ങള്‍ക്ക് അടുത്തുള്ള ഏതെങ്കിലും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിയും. ഇതിനായി നിങ്ങള്‍ യു. ഐ. ഡി. എ. ഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ പേരും പിന്‍ കോഡും നല്‍കുക മാത്രമേ ഇക്കാര്യത്തില്‍ ചെയ്യേണ്ടതുള്ളു. 

5. അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്
എന്റോള്‍മെന്റിനോ അപ്‌ഡേറ്റ് ചെയ്യാനോ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ആവശ്യമില്ല.

6. ആധാര്‍ സാധുത പരിശോധിക്കാം
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോള്‍ വ്യക്തികള്‍ക്ക് വിലാസത്തില്‍ മാറ്റം വരുത്താന്‍ ആധാര്‍ വിലാസ സാധൂകരണം ആവശ്യപ്പെടും. അപേക്ഷകന്റെ പുതിയ വിലാസം പരിശോധിച്ച ശേഷം യു. ഐ. ഡി. എ. ഐയാണ് ഇത് അനുവദിക്കുന്നത്.

7. പരാതി കൊടുക്കാനും നമ്പര്‍ വേണ്ട
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് യു. ഐ. ഡി. എ. ഐ വെബ്‌സൈറ്റില്‍ ഫയല്‍ ചെയ്യാം. ഇതിനായി 1947 എന്ന ടോള്‍ ഫ്രീ നമ്പറും ഉണ്ട്. [email protected] എന്ന ഇ-മെയില്‍ വിലാസം വഴിയും പരാതി നല്‍കാവുന്നതാണ്. 

8. പരാതിയുടെ നില പരിശോധിക്കുക
ഫയല്‍ ചെയ്ത ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഏത് പരാതിയുടെയും നില നിങ്ങള്‍ക്ക് പരിശോധിക്കാം.

Latest News