Sorry, you need to enable JavaScript to visit this website.

VIDEO ഇത് ഓവര്‍ അഭിനയം തന്നെ, തൊപ്പിയിട്ട പാര്‍ട്ടിക്കാരന്റെ നിലവിളി ട്രോളി സോഷ്യല്‍ മീഡിയ

മുറാദ്‌നഗര്‍-സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന മുലായം സിംഗിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഫോട്ടോക്ക് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കരഞ്ഞ്, നിലവിളിച്ച്, നിലത്തുവീഴുന്ന വീഡിയോ വൈറലായി. ഉത്തര്‍പ്രദേശ് മുറാദ് നഗറിലാണ് സംഭവം.
മെഹ്ബൂബ് അലി എന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് അലിയെ ആശ്വസിപ്പിക്കുമ്പോള്‍ ചിരി അടക്കാനായില്ല.
ഒന്നാന്തരം അഭിനയമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നെറ്റിസണ്‍സ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. വളരെ നല്ല അഭിനയമെന്ന് പലരും കമന്റ് ചെയ്തു. ഓവര്‍ ആക്ടിംഗിന് കാശ് കുറക്കുമെന്നാണ് ഒരാളുടെ കമന്റ്.

 

Latest News