Sorry, you need to enable JavaScript to visit this website.

2000 രൂപ മാറ്റിയെടുക്കാനുള്ള തിയ്യതി നീട്ടി; ഒരേസമയം 10 നോട്ടുകൾ മാറ്റാമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി - 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) ആർ.ബി.ഐ നീട്ടി. നോട്ട് മാറ്റാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയത്.
  പരമാവധി 10 നോട്ടുകളാണ് ഒരേസമയം മാറ്റിയെടുക്കാനാവുകയെന്ന് ആർ.ബി.ഐ വ്യക്തമാക്കി. 2016-ൽ രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ബുദ്ധിമുട്ടിലാക്കി മോഡി സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ട് ആർ.ബി.ഐ പുറത്തിറക്കിയത്.
 

Latest News