Sorry, you need to enable JavaScript to visit this website.

ലോകത്തെ തെരയുന്ന ഗൂഗ്‌ളിന് ഇന്ന് 25 

കാലിഫോര്‍ണിയ- ലോകത്തെ യഥേഷ്ടം 'തെരയാന്‍' വിട്ട ഗൂഗ്‌ളിന് പ്രായം കാല്‍നൂറ്റാണ്ട്. സെര്‍ജി ബ്രിന്നും ലാറി പേജും ഒരു ഡോര്‍മെറ്ററിയില്‍ തുടക്കമിട്ട സെര്‍ച്ച് എന്‍ജിനാണ് പിന്നീട് തെരച്ചില്‍ ഭീമനായി വളര്‍ന്ന് ലോകമാകെ തന്റെ ആധിപത്യം ഉറപ്പിച്ചത്. 

വെബ്‌സൈറ്റിന്റെ പ്രാധാന്യം അളക്കാനായി ബാക്ക് ലിങ്കുകള്‍ വിലയിരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ കാലത്ത് ഗൂഗ്‌ളിന് ബാക്ക്‌റബ് എന്ന പേരാണ് നല്‍കിയിരുന്നത്. പിന്നീടാണ് ഗണിതത്തിലെ ഒന്നിനു ശേഷം നൂറ് പൂജ്യങ്ങള്‍ വരുന്ന സംഖ്യയായ ഗൂഗോള്‍ എന്ന വാക്കില്‍ നിന്നും ഗൂഗ്‌ളുണ്ടായത്. 

1997 സെപ്തംബര്‍ 15ന് ഡൊമെയ്ന്‍ റജിസ്‌ട്രേഷന്‍ സ്ഥാപനമായ ഐകാനില്‍ ഗൂഗ്ള്‍ ഡോട്ട് കോം ഡൊമെയ്ന്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും 1998 സെപ്തംബര്‍ വരെ ഇത് ആരംഭിച്ചിരുന്നില്ല. 

ഇന്റര്‍നെറ്റ് സാധ്യതകളെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഗൂഗ്ള്‍ തങ്ങളുടെ 25-ാം പിറന്നാളിന്റെ ഭാഗമായി ഡൂഡ്ല്‍ പുറത്തിറക്കിയിരുന്നു.

Latest News