Sorry, you need to enable JavaScript to visit this website.

കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്

കോഴിക്കോട്- കോഴിക്കോട്ട് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ടു പേർക്ക് നിപ്പ സംശയിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രിയോട് പറഞ്ഞിരുന്നു. അഞ്ചു പേരുടെ സാമ്പിൾ പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രിയോട് പറഞ്ഞിരുന്നു. പൂനെയിൽനിന്നുള്ള ഫലം ഇതേവരെ ലഭിച്ചിട്ടില്ലെന്നും ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നടക്കം പരിശോധന നടത്തിയിട്ടുണ്ട്. മാനദണ്ഡപ്രകാരമാണ് എന്‍ ഐ ബി പൂനെയിലേക്ക് അയച്ചത്. ഇന്ന് കേന്ദ്രമന്ത്രി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. മന്ത്രിയുടെ വാര്‍ത്ത കണ്ട ശേഷം പൂനെയിലേക്ക് വിളിച്ചിരുന്നു. പരിശോധന ഫലം തയ്യാറായിട്ടില്ല എന്നാണ് പുനെയില്‍നിന്നുള്ള അറിയിപ്പെന്നും മന്ത്രി പറഞ്ഞു. 
 

Latest News