Sorry, you need to enable JavaScript to visit this website.

അഖണ്ഡ ഭാരതത്തിന് വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കും- ആര്‍.എസ്.എസ് തലവന്‍

ന്യൂദല്‍ഹി - അധികം വൈകാതെ തന്നെ അഖണ്ഡ ഭാരതം നിലവില്‍ വരുമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. നാഗ്പൂരിലെ ഒരു പരിപാടിയില്‍ വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭാഗവത് പറഞ്ഞു.

'നിങ്ങള്‍ പ്രായമാകുന്നതിന് മുമ്പ് നിങ്ങള്‍ അതിന് സാക്ഷ്യം വഹിക്കും, കാരണം സാഹചര്യങ്ങള്‍ ആ ദിശയിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തിയവര്‍ക്ക് അത് ഒരു തെറ്റാണെന്ന് മനസ്സിലായേക്കാം. ഇന്ത്യയുടെ സ്വഭാവം നാം അംഗീകരിക്കേണ്ടതുണ്ട്. അത് ഒരു ഭൂപടത്തിലെ വരകള്‍ മായ്ക്കുന്നത്് മാത്രമല്ല; ഇന്ത്യയുടെ അന്തര്‍ലീനമായ സ്വഭാവത്തെ അംഗീകരിക്കുന്നതിനെക്കുറിച്ചാണ്. അത് അംഗീകരിച്ചാല്‍, ഒരു മാറ്റവും ആവശ്യമില്ല, എല്ലാം സ്വാഭാവികമായും ഒരു ഇന്ത്യയായി ഒന്നിക്കും- അദ്ദേഹം പറഞ്ഞു.

 

 

Latest News