Sorry, you need to enable JavaScript to visit this website.

യു.കെയിലേക്ക് കൂടുതൽ നഴ്‌സുമാർക്ക് വിസ ആവശ്യപ്പെടാൻ ഇന്ത്യ

ന്യൂദൽഹി- ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി നഴ്‌സുമാർക്കും കെയർവർക്കർമാർക്കും കൂടുതൽ വിസ ആവശ്യപ്പെട്ട് ഇന്ത്യ.  എൻ.എച്ച്.എസ് വർക്ക്‌ഫോഴ്‌സിൽ ചേരാൻ അനുവദിക്കുന്ന തരത്തിൽ കൂടുതൽ വിസ അനുവദിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ദൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടും. ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്കുമായി ഇന്ത്യ ഇക്കാര്യം ചർച്ച ചെയ്യും. ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യൻ നഴ്‌സുമാർക്ക് യു.കെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ വിസ ഉദാരമായി നൽകുക എന്നാണ് ആവശ്യം. 

ഐടി, ഫിനാൻഷ്യൽ കൺസൾട്ടൻസി വ്യവസായങ്ങളിലെ ജോലികൾക്കായി കൂടുതൽ വിസ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. അതേസമയം, അടുത്ത തെരഞ്ഞെടുപ്പിലടക്കം കുടിയേറ്റം ഒരു പ്രധാന പ്രശ്‌നമായതിനാൽ ഇന്ത്യയുടെ ആവശ്യങ്ങളോട് ബ്രിട്ടൻ അനുകൂലമായി പ്രതികരിക്കാനിടയില്ല. നേരത്തെ ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായിരിക്കെ ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല. അടുത്ത മാസം ഇന്ത്യൻ നഗരമായ ജയ്പൂരിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തോടും ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടും. എന്നാൽ ജി-20 മീറ്റിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും കരാർ സംബന്ധിച്ച ചർച്ചയോ തീരുമാനങ്ങളോടസമയബന്ധിതമായി പൂർത്തിയാക്കില്ല. നാളെ രാ വിലെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ െ്രെതമാസ കുടിയേറ്റ സ്ഥിതിവിവരക്കണക്കുകൾക്ക് മുന്നോടിയായി നൈപുണ്യ സംവിധാനം പുനഃപരിശോധിക്കാൻ ലേബർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുമായി വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ചർച്ചകളെല്ലാം സമയക്രമത്തെ ആശ്രയിച്ചായിരിക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കി. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം എന്നിവയുൾപ്പെടെ സങ്കീർണ്ണവും സാങ്കേതികവുമായ മേഖലകളിലാണ് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തിൽ അഭിവൃദ്ധിയുണ്ടെന്ന് കെമി ബാഡനോക്ക് പറഞ്ഞു. ബാഡനൊക്കും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യു.കെയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിനായുള്ള ചർച്ചകൾ പരിശോധിക്കും. യുകെയിൽ 4 ബില്യൺ പൗണ്ടിന്റെ ഇലക്ട്രിക് കാർ ബാറ്ററി 'ഗിഗാഫാക്ടറി' നിർമ്മിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനുമായി ബെഡനോക്ക് ചർച്ച നടത്തും.
 

Latest News