Sorry, you need to enable JavaScript to visit this website.

ദേശീയ ഫിലിം അവാർഡ്; അല്ലു അർജുൻ നടൻ, ആലിയ ഭട്ട് നടി, മലയാളത്തിന് നിരാശ

ന്യൂദൽഹി- 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. അല്ലു അർജുനാണ് മികച്ച നടൻ. പുഷ്പയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.മികച്ച നവാഗത സംവിധായകനുള്ള അവാർഡ് മേപ്പടിയാനിലെ വിഷ്ണുമോഹന് ലഭിച്ചു. ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച മലയാള സിനിമയും ഹോം ആണ്. മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് ലഭിച്ചു. 
 നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ 158 സിനിമകൾ 23 ഭാഷകളിലായി എത്തിയിരുന്നു. മികച്ച അനിമേഷൻ ചിത്രമായി മലയാളത്തിലെ കണ്ടിട്ടുണ്ട് തെരഞ്ഞെടുത്തു. അതിദി കൃഷ്ണദാസാണ് കണ്ടിട്ടുണ്ട് സംവിധാനം ചെയ്തത്. മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം. ആർ.എസ് പ്രദീപാണ് സംവിധായകൻ.

പ്രധാന പുരസ്‌കാരങ്ങൾ :

മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ
മികച്ച ഗായിക – ശ്രേയ ഘോഷാൽ
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )
മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി
മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം
മികച്ച കന്നഡ ചിത്രം – 777 ചാർലി
മികച്ച സഹനടൻ- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്
മികച്ച മലയാള ചിത്രം- ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി
സ്‌പെഷ്യൽ ജ്യൂറി പുരസ്‌കാരം- ഷേർഷാ
മികച്ച എഡിറ്റർ- സഞ്ജയ് ലീല ഭൻസാലി
ജനപ്രിയ ചിത്രം – ആർആർആർ
മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ്- ആർആർആർ

Latest News