Sorry, you need to enable JavaScript to visit this website.

ഇ ഡിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇ ഡി നിയമത്തിനു കീഴില്‍നിന്നുമാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സ്വയം നിയമമായി മാറാന്‍ ശ്രമിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു.  ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നീക്കവും നടത്തരുതെന്ന് ജൂലൈ 18ന് ഇ ഡിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ഇ ഡി ലംഘിച്ചെന്ന പ്രതികളുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം വെച്ചത്.  എന്നാല്‍, കോടതി നിര്‍ദേശം മറികടന്ന് ഇ ഡി പ്രതികള്‍ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തി. . കോടതി നടപടി മറികടന്നാണ് ഇതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെയാണ് സുപ്രീം കോടതി ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ചത്. 

 

Latest News