Sorry, you need to enable JavaScript to visit this website.

ഹരിയാന ആക്രമണം കൃത്യമായി പ്ലാൻ ചെയ്തതെന്ന് ആഭ്യന്തര മന്ത്രി

ചണ്ഡീഗഡ്- നുഹിലെ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്യുകയും 80 പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. കുന്നുകളിൽ നിന്ന് വെടിയുണ്ടകളും കെട്ടിടങ്ങൾക്ക് നേരെ കല്ലേറുണ്ടായതും സൂചിപ്പിക്കുന്നത് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് ഇതുവരെ 102 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

''അക്രമത്തിൽ ഉൾപ്പെട്ട ആരെയും വെറുതെവിടില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. തടവുകാരെ ചോദ്യം ചെയ്തുവരികയാണ്''. വിജ് അംബാലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'അതൊരു വലിയ ഗെയിം പ്ലാൻ ആണ്... എല്ലാവരുടെയും കയ്യിൽ ലാത്തി ഉണ്ടായിരുന്നു. ഇവ സൗജന്യമായി വിതരണം ചെയ്യുന്നതാണോ? ആരോ ഇത് ഏർപ്പാടാക്കിയിരിക്കണം. വെടിയുണ്ടകൾ പൊട്ടിത്തെറിക്കുന്നു. ആയുധങ്ങൾ എവിടെ നിന്ന് വന്നു?. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. അക്രമത്തിന് പിന്നിൽ സൂത്രധാരനുണ്ടെന്നും മന്ത്രി ചൊവ്വാഴ്ചയും പറഞ്ഞിരുന്നു.

എന്നാൽ, ഏറ്റുമുട്ടലിന് പിന്നിൽ സൂത്രധാരനാണെന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നുഹ് പോലീസ് സൂപ്രണ്ട് പറഞ്ഞു. അതേസമയം, കുറ്റവാളികളുടെ സ്വത്തുക്കൾ ബുൾഡോസർ ചെയ്യാൻ ഭരണകൂടം ശ്രമിക്കുമോ എന്ന് മന്ത്രിയോട് ചോദിച്ചപ്പോൾ, ''ആവശ്യമുള്ളിടത്ത് ബുൾഡോസർ ഉപയോഗിക്കും'' എന്നായിരുന്നു മറുപടി. 'ഇലാജ് മേ ബുൾഡോസർ ഭീ ഏക് കരവായ് ഹെ (ബുൾഡോസർ ചികിത്സയുടെ ഭാഗമാണ്) എന്നായിരുന്നു മറുപടി. 

Latest News