Sorry, you need to enable JavaScript to visit this website.

ഒളി ക്യാമറ ഓപ്പറേഷന്‍ : സൈനിക ഉദ്യോഗസ്ഥന് തെഹല്‍ക്ക രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ന്യൂദല്‍ഹി - പ്രതിരോധ ഇടപാടുകളില്‍ അഴിമതി ആരോപിച്ച് മാധ്യമ സ്ഥാപനമായ തെഹല്‍ക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ സൈനിക ഉദ്യോഗസ്ഥന് തെഹല്‍ക്ക രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയാണ് ഇത് സംബന്ധിച്ച്  ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തെഹല്‍ക്ക ഡോട്ട് കോമിന്റെ ഉടമകളായ ബഫലോ കമ്യൂണിക്കേഷന്‍സ്, തരുണ്‍ തേജ്പാല്‍, റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹാല്‍, മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മാത്യൂ സാമുവല്‍ എന്നിവരില്‍നിന്നാണ് തുക ഈടാക്കി നല്‍കേണ്ടത്. മേജര്‍ ജനറല്‍ എം എസ് അലുവാലിയയാണ് തെഹല്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.  സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ താറടിച്ചുകാണിക്കുകയാണ് മാധ്യമ സ്ഥാപനമായ തെഹല്‍ക്ക ചെയ്തതെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.  ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇതില്‍ തെഹല്‍ക്ക ഖേദം പ്രകടിപ്പിച്ചെങ്കിലും അത്‌കൊണ്ട് കാര്യമില്ലെന്ന് ജഡ്ജി പറഞ്ഞു.

 

Latest News