Sorry, you need to enable JavaScript to visit this website.

ഐ.എസ് ബന്ധം ആരോപിച്ച് സർവകലാശാല വിദ്യാർഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

അലിഗഡ്-  ഇന്ത്യയിൽ ഐഎസിന് പിന്തുണച്ചുവെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയെന്നും ആരോപിച്ച്  അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥി ഫൈസാൻ അൻസാരിയെ (19) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു. 
ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (യുപി എടിഎസ്) സഹാറൻപൂരിൽ നിന്ന് രണ്ട് ബംഗ്ലാദേശി പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയാണ് ഇരുവരും  താമസിച്ചിരുന്നതെന്നും ഹബീബുല്ല മിസ്ബ (26), അഹമ്മദുല്ല (35) എന്നിവരാണ് അറസ്റ്റിലായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 
ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ ഫൈസാന്റെ വീട്ടിലും അലിഗഡിലെ വാടകമുറിയിലും ജൂലൈ 16, 17 തീയതികളിൽ നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ വസ്തുക്കളും രേഖകളും പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംഘടനയുടെ  പ്രചരിപ്പിക്കുന്നതിനും   കൂട്ടാളികളുമായും മറ്റ് അജ്ഞാത വ്യക്തികളുമായും  ചേർന്ന് ഫൈസാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  ഐഎസിന് വേണ്ടി ഇന്ത്യയിൽ  ഭീകരാക്രമണങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചന.

ഫൈസാനും കൂട്ടാളികളും ഐ.എസിനോട്  കൂറ് പ്രഖ്യാപിച്ചിരുന്നുവെന്നും  ഇന്ത്യയിൽ  ഐഎസിന് കൂടുതൽ കേഡർമാരെ ഉണ്ടാക്കുന്നതിനും സജീവമായി പ്രവർത്തിച്ചിരുന്നു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശികളായ ഐ.എസുകാരമായി ബന്ധപ്പെട്ടിരുന്നുവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. 

 

Latest News