തിരുവനന്തപുരം- മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എച്ച് 1 എന്‍ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേര്‍ക്കാണ് കേരളത്തില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. 14 പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒന്‍പത് പേര് എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു.
ഇന്നലെ മാത്രം കേരളത്തില്‍ പനി ബാധിച്ചത് 12,776 പേര്‍ക്കാണ്. എച്ച് 1 എന്‍ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുകയാണ്. ഈ മാസം ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേര്‍ എലിപ്പനി ബാധിച്ചും മരിച്ചു. എച്ച് 1 എന്‍ 1 ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും കുട്ടികളാണ്.അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു മടങ്ങ് വര്‍ദ്ധിച്ചെന്ന് കെ ജി എം ഒ എ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജീവനക്കാരെയും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കണമെന്നും കെ ജി എം ഒഎ സര്‍ക്കാരിനോട് ആവശ്യപ്പട്ടിരുന്നു.