Sorry, you need to enable JavaScript to visit this website.

സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടില്‍  വധുവരന്മാര്‍ക്കൊപ്പം മൂര്‍ഖന്‍ പാമ്പും

മുംബൈ-വെഡ്ഡിംഗ് ഫോട്ടോഗ്രാഫി മുമ്പെന്നത്തെക്കാളും ഇന്ന് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടില്‍ വ്യത്യസ്തത  കൊണ്ടുവരാനാണ് ഓരോ ഫോട്ടോഗ്രാഫര്‍മാരും ശ്രമിക്കുന്നത്. വൈറലായ നിരവധി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ഒന്നാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ട്വിറ്ററിലാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ഒരു ഫോട്ടോസ്റ്റോറി പോലെയാണ് ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ വധൂവരന്‍മാര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ട്. നല്ല ഒന്നാന്തരം ഒരു മൂര്‍ഖന്‍ പാമ്പാണ് ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നത്. വിവേക് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്, മുപ്പതോളം ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്നത് പോലെയാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. യുവതിയും യുവാവും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും ചിത്രങ്ങളിലൂടെ പറഞ്ഞുവയ്ക്കുന്നു. .ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് നെറ്റിസണില്‍ നിന്ന് ലഭിക്കുന്നത്.
 

Latest News