Sorry, you need to enable JavaScript to visit this website.

ബൈക്കുകളില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ട് മരണം

പൂനെ-ബൈക്കുകളില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ പൂനെയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ആല്‍ക്കഹോള്‍ കയറ്റിവന്ന ടാങ്കര്‍ ലോറിയാണ് ബൈക്കുകളിലിടിച്ചത്.
ലോറിയുടെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. പൂനെ നഗരത്തിലെ ഹഡപ്‌സര്‍ വ്യവസായ മേഖലയിലേക്ക് പോകുകയായിരുന്നു ലോറി. രാത്രി എട്ടരയോടെ ബ്രേക്ക് തകരാറിലായി.രണ്ട് ബൈക്കുകളിലിടിക്കുകയും ശേഷം തോട്ടിലേക്ക് മറിയുകയുമായിരുന്നു.രണ്ട് പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Latest News