Sorry, you need to enable JavaScript to visit this website.

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മോഡിയുടെ അനുഗ്രഹം ആവശ്യമില്ലെന്ന് സോണിയാ ഗാന്ധി

ഹുബ്ബാലി-കര്‍ണാടകയിലെ ജനങ്ങള്‍ കഠിനാധ്വാനത്തിലൂടെയാണ് ജീവിക്കുന്നതെന്നും അവര്‍ക്ക് ആരുടെയും അനുഗ്രഹം ആവശ്യമില്ലെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി.
ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് ലഭിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ മകനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ മുന്നറിയിപ്പായി മാറിയതിനാല്‍ ബി.ജെ.പി ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണെന്ന് സോണിയ പറഞ്ഞു.
ബിജെപി ഉയര്‍ത്തിവിടുന്ന കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കര്‍ണാടകയ്ക്കും ഇന്ത്യയ്ക്കും പുരോഗതി കൈവരിക്കാനാകില്ലെന്നും ബിജെപി ധിക്കാരികളുടെ പാര്‍ട്ടിയായി മാറിയെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്താനാണ് ബിജെപി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സോണിയ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്, ആദായനികുതി റെയ്ഡുകള്‍ പരാമര്‍ശിക്കുകയായിരുന്നു അവര്‍.
കര്‍ണാടകയിലെ ജനങ്ങള്‍ തന്നോട് എങ്ങനെയാണ്  പെരുമാറിയതെന്ന് 24 വര്‍ഷം മുമ്പ് ബെല്ലാരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച കാര്യം അനുസ്മരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 1978ല്‍ ചിക്കമംഗളൂരുവില്‍ നിന്നാണ് കര്‍ണാടക തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ അഭിമാനത്തോടെ ജീവിക്കുന്നവരാണെന്നും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതി അവര്‍ അംഗീകരിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഇരുളടഞ്ഞ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവര്‍ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ പൊതുമരാമത്തിന് 40 ശതമാനം കമ്മീഷന്‍ ഈടാക്കുന്നത് സംബന്ധിച്ച് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ കുറിച്ചും സോണിയ പരോക്ഷമായി പരാമര്‍ശിച്ചു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും സോണിയ ഗാന്ധിക്കൊപ്പം വേദിയില്‍ എത്തിയിരുന്നു.

 

Latest News