Sorry, you need to enable JavaScript to visit this website.

ഇസ്ലാമില്‍ പുതിയ മദ്ഹബ് ആഹ്വാനം തള്ളി സൗദി ഉന്നത പണ്ഡിതസഭ

റിയാദ് - പുതിയ കര്‍മശാസ്ത്ര ചിന്താധാര (മദ്ഹബ്) സ്ഥാപിക്കാനുള്ള ആഹ്വാനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് സൗദി ഉന്നത പണ്ഡിതസഭ പറഞ്ഞു. പരിഗണിക്കപ്പെടുന്ന ഇസ്‌ലാമിക കര്‍മശാസ്ത്ര ചിന്താധാരകള്‍ ആധുനിക ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളോടും പ്രതികരിക്കുന്നതാണ്. ഈ മദ്ഹബുകള്‍ ആധുനിക ജീവിതത്തിന്റെ ആവശ്യങ്ങളെയും ഇസ്‌ലാമിക ശരീഅത്തിനെയും യോജിപ്പിക്കുന്നു.
കൂട്ടായ ഇജ്തിഹാദ് നടത്തുന്ന ശാസ്ത്ര സ്ഥാപനങ്ങളും ഫിഖ്ഹ് അക്കാഡമികളും ഇതിന് തെളിവാണ്. സമൂഹത്തിന്റെ ആവശ്യങ്ങളോടും അതിന്റെ വൈജ്ഞാനികവും സാമൂഹികവും സാമ്പത്തികവുമായ വികാസങ്ങളുമായും ക്രിയാത്മകമായി ഇടപഴകുന്ന ഈ സ്ഥാപനങ്ങളിലൂടെയും അക്കാഡമികളിലൂടെയും കൂട്ടായ ഇജ്തിഹാദ് സുഗമമാക്കുന്നത് ദൈവീക അനുഗ്രഹങ്ങളില്‍ ഒന്നാണ്.
വിവിധ മേഖലകളില്‍ ഈ സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ച നൂറു കണക്കിന് തീരുമാനങ്ങള്‍ അതിന് വ്യക്തമായ തെളിവാണെന്നും ഉന്നത പണ്ഡിതസഭ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌ലാമില്‍ പുതിയ കര്‍മശാസ്ത്ര ചിന്താധാര സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന മദീനയിലെ ഖുബാ മസ്ജിദിലെ മുന്‍ ഇമാം സ്വാലിഹ് അല്‍മഗാംസിയുടെ പ്രസ്താവനക്ക് മറുപടിയാണ് സൗദി ഉന്നത പണ്ഡിതസഭ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News