Sorry, you need to enable JavaScript to visit this website.

ബി.ജെ.പി വിരുദ്ധവികാരം ശക്തിപ്പെടുന്നു; 2024 ല്‍ കാണാം-സുഭാഷിണി അലി

പാലക്കാട്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി വിരുദ്ധവികാരം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായി മല്‍സരിക്കുന്ന കക്ഷികള്‍ മുന്നേറ്റം നടത്തുമെന്നും തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം പുതിയ രാഷ്ട്രീയകൂട്ടുകെട്ടുകള്‍ രൂപം കൊള്ളുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആനക്കര വടക്കത്ത് തറവാട്ടുവീട്ടില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. രാജ്യത്തെ സമ്പന്ന വിഭാ ഗത്തിലുള്ളവര്‍ മാത്രമാണ് ബി.ജെ.പിക്കു പിന്നലുള്ളതെന്ന് അവര്‍ പറഞ്ഞു. ദേശീയ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവര്‍ ആനക്കരയിലെ തറവാട്ടുവീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
 

80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; റാണയുടെ സ്വത്ത്

കണ്ടുകെട്ടാന്‍ പോലീസ് നടപടി തുടങ്ങി,കണ്ണൂരിൽ തിരച്ചിൽ ഊർജിതം

തൃശൂര്‍- സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്‌കേസില്‍ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ് നടപടി തുടങ്ങി. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതിയാകളാകാന്‍ സാധ്യതയുണ്ട്.
പ്രതി പ്രവീണ്‍ റാണ (കെ.പി. പ്രവീണ്‍-36) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പോലീസിനു  ലഭിച്ച വിവരം. പുണെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സൂചനകളുണ്ട്.
കൊച്ചിയിലെ ഫ് ളാറ്റില്‍ നിന്നു പോലീസിന്റെ കണ്ണു  വെട്ടിച്ചു രക്ഷപ്പെട്ട പ്രവീണ്‍ റാണ  കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.  കണ്ണൂരിലും പരിസരത്തും ഇയാള്‍ക്കുള്ള ബന്ധങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.  പ്രധാനപ്പെട്ട ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പരിശോധന നടത്തുന്നുണ്ട്.
റാണയുടെ സുഹൃത്തുക്കള്‍ ബിസിനസ് പങ്കാളികള്‍ എന്നിവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
കൊച്ചി നഗരത്തില്‍ എംജി റോഡിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂര്‍ റോഡിലുള്ള ഫ് ളാറ്റിലാണു പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്. റാണയുടെ ഹോട്ടല്‍ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ് ളാറ്റില്‍ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന   സമയത്ത്   മുകളിലെ ഫ്‌ലാറ്റില്‍ റാണയുണ്ടായിരുന്നു എന്നാണു സൂചന.  
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു തൃശൂരില്‍ നിന്നുള്ള പോലീസ്  സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നു പ്രവീണ്‍ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ട് വാഹനങ്ങള്‍ അടക്കം 4 ആഡംബര വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രവീണ്‍ റാണയുടെ റിസോര്‍ട്ടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ട് പൂട്ടി കൊടികുത്തി. അരിമ്പൂരിലുള്ള  റാണാസ് റിസോര്‍ട്ടാണ് പൂട്ടിയത്.
അതിനിടെ പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റലായി. വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയാണ് സതീഷ്.
റാണ രഹസ്യമായി കടത്തിയ നിക്ഷേപ രേഖകള്‍ പാലാഴിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News